Monday, January 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകർണാടക മുഖ്യമന്ത്രിയായാൽ അമുൽ പാൽ വാങ്ങരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടുമെന്ന് സിദ്ധരാമയ്യ

കർണാടക മുഖ്യമന്ത്രിയായാൽ അമുൽ പാൽ വാങ്ങരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടുമെന്ന് സിദ്ധരാമയ്യ

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രിയായാൽ അമുൽ പാൽ വാങ്ങരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. ഗുജറാത്ത് ആസ്ഥാനമായുള്ള ക്ഷീര സഹകരണ സ്ഥാപനമായ അമുലും കർണാടക ആസ്ഥാനമായുള്ള നന്ദിനിയും തമ്മിലുള്ള ലയനം ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.അമുൽ അതിന്റെ നിലവിലെ ഉപഭോക്തൃ അടിത്തറയിൽ ഉറച്ചുനിൽക്കണം. അമുൽ കർണാടകയിൽ കടന്ന് വന്ന് പ്രാദേശിക കർഷകരോട് അനീതി കാണിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ അമുലിന്റെ പ്രവേശനത്തെ എതിർക്കും. താൻ മുഖ്യമന്ത്രിയായാൽ അമുൽ പാൽ വാങ്ങരുതെന്ന് താൻ ജനങ്ങളോട് ആവശ്യപ്പെടുമെന്നും മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ടിപ്പു ജയന്തി അധികാരത്തിലെത്തിയ ശേഷം പുനഃസ്ഥാപിക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. താൻ ഏകാധിപതിയല്ലെന്നും വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് നിയമസഭാംഗങ്ങളോടും മന്ത്രിസഭയോടും കൂടിയാലോചിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. വിലക്കയറ്റവും തൊഴിലില്ലായ്മയും മൂലം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ജനങ്ങൾക്ക് ബിജെപിയെ മടുത്തുവെന്നും കർണാടക മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com