Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബോളിവുഡ് നടൻ ദലീപ് താഹിലിന് തടവ് ശിക്ഷ

ബോളിവുഡ് നടൻ ദലീപ് താഹിലിന് തടവ് ശിക്ഷ

മുംബൈ : മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ, ബോളിവുഡ് നടൻ ദലീപ് താഹിലിന് തടവ് ശിക്ഷ. മുംബൈയിലെ മജിസ്ട്രേറ്റ് കോടതിയാണ് രണ്ട് മാസം തടവ് ശിക്ഷ വിധിച്ചത്. 2018 ൽ നടന്ന കേസിലാണ് വിധി. മദ്യപിച്ച് ദലീപ് താഹിൽ ഓടിച്ച കാർ ഓട്ടോയിൽ ഇടിക്കുകയും രണ്ട് യാത്രക്കാർക്ക് പരിക്കേൽക്കുകയുമായിരുന്നു.

സംഭവം നടക്കുമ്പോൾ, നടൻ മദ്യലഹരിയിലായിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവം നടന്നതിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച താരം ​ഗണേശ ചതുർത്ഥിഘോഷയാത്രയ്ക്കിടെയുണ്ടായ ​ഗതാ​ഗത തടസ്സത്തിൽപ്പെടുകയായിരുന്നു. അന്ന് മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com