Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനോർക്ക റൂട്ട്സും കേരള ബാങ്കും സംയുക്തമായി വായ്‌പ്പാ നിർണ്ണയ ക്യാംപ് സംഘടിപ്പിച്ചു

നോർക്ക റൂട്ട്സും കേരള ബാങ്കും സംയുക്തമായി വായ്‌പ്പാ നിർണ്ണയ ക്യാംപ് സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കേരള ബാങ്കും സംയുക്തമായി സംഘടിപ്പിച്ച വായ്‌പ്പാ നിർണ്ണയ ക്യാംപിൽ അഞ്ച് കോടിയോളം രൂപയുടെ നിക്ഷേപങ്ങള്‍ക്ക് വായ്പാ ശുപാര്‍ശ നൽകി. 34 പ്രവാസി സംരംഭങ്ങള്‍ക്കാണ് ഈ തുക അനുവദിക്കുക. ശാസ്‌ത്രി റോഡിലെ ദർശന ആഡിറ്റോറിയത്തില്‍ നടന്ന മേള പൂഞ്ഞാര്‍ എംഎല്‍എ  സെബാസ്റ്റ്യന്‍ കളത്തുങ്കല്‍  ഉദ്ഘാടനം ചെയ്തു. 

.
നോര്‍ക്ക ഡിപ്പാര്‍ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിപ്രകാരമാണ് വായ്പകള്‍ അനുവദിക്കുക.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നമുറയ്ക്ക് വായ്പാ ലഭ്യമാക്കും. വനിതാസംരംഭകര്‍ ഉള്‍പ്പെടെ 44 പ്രവാസികള്‍ ക്യാംപില്‍ പങ്കെടുത്തു. ഉദ്ഘാടനച്ചടങ്ങില്‍ കേരളാ ബാങ്ക്  ഡയറക്ടര്‍ കെ.ജെ ഫിലിപ്പ് കുഴികുളം അധ്യക്ഷത വഹിച്ചു. കേരളാ ബാങ്കില്‍ നിന്നും സി.ഇ.ഒ. പി.എസ് രാജന്‍ മുഖ്യപ്രഭാഷണവും, റീജനല്‍ ജനറല്‍ മാനേജര്‍ ലീലാ പിളള നന്ദിയും അറിയിച്ചു.   നോര്‍ക്ക റൂട്ട്സ് എറണാകുളം സെന്‍റര്‍ മാനേജര്‍  രജീഷ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി സംബന്ധിച്ചു വിശദീകരിച്ചു. 

നാട്ടിൽ തിരിച്ചെത്തിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴിലോ സംരംഭങ്ങളോ ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും (ഒരുലക്ഷം  മുതൽ മുപ്പത് ലക്ഷം രൂപവരെയുളളവ) എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാവുന്നതാണ്.  കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന പലിശസബ്‌സിഡിയും നൽകിവരുന്നു. www.norkaroots.org/ndprem    എന്ന വെബ്‌സൈറ്റ് ലിങ്ക് മുഖേന NDPREM പദ്ധതിയിൽ  റജിസ്റ്റർ ചെയ്യാവുന്നതാണ്.   

സംശയങ്ങൾക്ക് നോർക്കറൂട്ട്സ്  ഹെഡ് ഓഫിസ് തിരുവനന്തപുരം 0471 -2770511,7736917333 -കോട്ടയം നോർക്ക സെൽ നമ്പർ +91-8281004905 എന്നീ നമ്പറുകളില്‍ (ഓഫിസ് സമയത്ത് പ്രവൃത്തി ദിവസങ്ങളില്‍) ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments