തിരുവനന്തപുരം: സുരക്ഷാ വലയങ്ങള്‍ ഭേദിച്ച് സെക്രട്ടറിയേറ്റിന് അകത്തും കരിങ്കൊടി പ്രതിഷേധം. ആര്‍വൈഎഫ് നേതാക്കളാണ് മുഖ്യമന്ത്രിയുടെ ഓഫിസിന് മുന്നില്‍ കരിങ്കൊടി വീശി, മുദ്രാവാക്യം വിളിച്ചത്. പാസ് എടുത്ത് അകത്ത് കടന്ന നേതാക്കള്‍ നോര്‍ത്ത് ബ്ലോക്കിലെ മുഖ്യമന്ത്രിയുടെ ഓഫിസിന് മുന്നില്‍ എത്തിയാണ് പ്രതിഷേധിച്ചത്. ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടിച്ചുമാറ്റി. ബഹളംകേട്ടെത്തിയ കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെ പൊലീസുകാര്‍ ചേര്‍ന്ന് നേതാക്കളെ കസ്റ്റഡിയില്‍ എടുത്തു. ആര്‍വൈഎഫ് സംസ്ഥാന സെക്രട്ടറി വിഷ്ണുമോഹന്‍, പ്രസിഡന്‍റ് ഉല്ലാസ് കോവൂര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
സെക്രട്ടറിയേറ്റിനുള്ളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി ആർവൈഎഫ് പ്രവർത്തകർ
RELATED ARTICLES



