Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരാജ്യം ഭരിക്കുന്നത് അപകടകാരികൾ; നേതൃത്വം നല്‍കുന്നത് കളങ്കിതനായ വ്യക്തി: ബിജെപിക്കെതിരെ ആഞ്ഞടിച്ച് സത്യപാൽ മാലിക്

രാജ്യം ഭരിക്കുന്നത് അപകടകാരികൾ; നേതൃത്വം നല്‍കുന്നത് കളങ്കിതനായ വ്യക്തി: ബിജെപിക്കെതിരെ ആഞ്ഞടിച്ച് സത്യപാൽ മാലിക്

ബിജെപിക്കെതിരെ ആഞ്ഞടിച്ച് ജമ്മു കശ്‌മീർ മുൻ ഗവർണർ സത്യപാൽ മാലിക്. അപകടകരമായ ആളുകളാണ് രാജ്യം ഭരിക്കുന്നത് അതിന് നേതൃത്വം നല്‍കുന്നത് കളങ്കിതനായ വ്യക്തിയാണ്. ഇക്കൂട്ടർ അധികാരത്തിൽ വന്നാൽ കർഷകരുടെ ജീവിതം അവസാനിക്കുമെന്നും സത്യപാല്‍ മാലിക് പറഞ്ഞു. രാജസ്ഥാനിലെ സിക്കാര്‍ ജില്ലയില്‍ കര്‍ഷക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിൻ്റെ വിമർശനം. (satyapal malik bjp modi)

പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാരിനു വീഴ്ചയുണ്ടായെന്ന് അദ്ദേഹം ആവർത്തിച്ചു. “ആഭ്യന്തര മന്ത്രാലയം അഞ്ച് വിമാനങ്ങൾ നൽകിയിരുന്നെങ്കിൽ 40 സൈനികരുടെ ജീവൻ രക്ഷിക്കാമായിരുന്നു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും എന്തെങ്കിലും പറയുന്നതിൽ നിന്ന് എന്നെ വിലക്കി. തെരഞ്ഞെടുപ്പിലെ നേട്ടങ്ങൾക്കായി വിഷയം രാഷ്ട്രീയവൽക്കരിക്കപ്പെടുമെന്ന് അന്നുതന്നെ ഞാൻ മനസ്സിലാക്കി. ഏതുതരം അപകടകാരികളാണ് രാജ്യം ഭരിക്കുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാം. അവർക്ക് അവരുടെ സൈനികരോടും രാജ്യത്തോടും ഒരു സഹതാപവുമില്ല.”- സത്യപാൽ മാലിക് പറഞ്ഞു.

പുൽവാമ ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്ന ആരോപണമുയർത്തിയ ജമ്മു കശ്‌മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തുവന്നിരുന്നു. അദ്ദേഹത്തിന് ഇതറിയാമെങ്കിൽ എന്തുകൊണ്ട് നേരിട്ട് പറഞ്ഞില്ല എന്ന് അമിത് ഷാ ചോദിച്ചു. ഇന്ത്യ ടുഡേ നടത്തിയ കർണാടക റൗണ്ട് ടേബിൾ എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് അമിത് ഷായുടെ പ്രതികരണം.

“അധികാരത്തിലിരുന്നപ്പോൾ എന്തുകൊണ്ട് ഉണർന്നില്ല. ഇത്തരം അഭിപ്രായ പ്രകടനങ്ങളുടെ സത്യാവസ്ഥ ആളുകളും മാധ്യമപ്രവർത്തകരും പരിശോധിക്കണം. ഇതൊക്കെ സത്യമാണെങ്കിൽ, ഗവർണറായിരുന്ന സമയത്ത് അദ്ദേഹം എന്തുകൊണ്ട് നിശബ്ദനായിരുന്നു? ഇത് പൊതു ചർച്ചയ്ക്കുള്ള വിഷയങ്ങളല്ല. ബിജെപി നയിക്കുന്ന സർക്കാർ, ഇത്തരത്തിൽ മറച്ചുവെക്കേണ്ട തരത്തിലുള്ള ഒന്നും ചെയ്തിട്ടില്ലെന്ന് ജനങ്ങളോട് പറയാൻ ഞാനാഗ്രഹിക്കുന്നു. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ വ്യക്തിപരമാണെന്നോ ഞങ്ങളെ വിട്ടുപോയതിനു ശേഷം രാഷ്ട്രീയപരമായ വ്യക്തിപര നേട്ടത്തിനു വേണ്ടിയാണെന്നോ എന്ന് മാധ്യമങ്ങളും ആളുകളും തീരുമാനിക്കണം.”- അമിത് ഷാ പറഞ്ഞു.

പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചു എന്നാണ് സത്യപാൽ മാലിക് ആരോപിച്ചത്. ആ കാര്യം മിണ്ടരുതെന്ന് പ്രധാനമന്ത്രി മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തന്നോട് ആവശ്യപ്പെട്ടതായി സത്യപാൽ മാലിക് വെളിപ്പെടുത്തി. ദ വയറിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments