മധ്യപ്രദേശില്‍ ബജ്‌റങ് സേന കോണ്‍ഗ്രസില്‍ ലയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിലാണ് അപ്രതീക്ഷിത നീക്കം.
ആര്‍എസ്‌എസുമായി അടുത്ത ബന്ധമുള്ള മുതിര്‍ന്ന ബിജെപി നേതാവു കൂടിയായ ബജ്‌റങ് സേന കണ്‍വീനര്‍ രഘുനന്ദന്‍ ശര്‍മ തന്റെ സ്ഥാനം രാജിവച്ച് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. ഇനിമുതല്‍ കോണ്‍ഗ്രസിന്റെയും മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിന്റെയും ആശയങ്ങളെ ഏറ്റെടുക്കുകയാണെന്ന് ശര്‍മയുടെ സാന്നിധ്യത്തില്‍ ബജ്‌റങ് സേന ദേശീയ പ്രസിഡന്റ് രണ്‍വീര്‍ പടേറിയ പ്രഖ്യാപിച്ചു.
അതെസമയം കഴിഞ്ഞ മാസം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ മന്ത്രി ദീപക് ജോഷിയാണ് ഈ ലയനത്തിന് ചുക്കാന്‍ പിടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ലയന ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബജ്‌റങ് സേനയുടെ ദേശീയ, സംസ്ഥാന ഭാരവാഹികള്‍ക്കുമൊപ്പം ദീപക് ജോഷിയും പങ്കെടുത്തിരുന്നു. മുന്‍ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകനായ ദീപക് ജോഷി പാര്‍ട്ടി വിട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയായിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും കൊഴിഞ്ഞുപ്പോക്ക്.