കൊച്ചി: സ്പോർട്സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് പിവി ശ്രീനിജനെ മാറ്റാൻ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷ മേഴ്സിക്കുട്ടനുമായുള്ള തർക്കത്തെ തുടർന്നുണ്ടായ വിവാദങ്ങളാണ് ശ്രീനിജനെതിരെ നടപടിക്ക് കാരണം.
മിനി കൂപ്പർ വിവാദത്തിൽ സിഐടിയു യൂണിയൻ നേതാവ് അനിൽകുമാറിന്റെ പാർട്ടി അംഗത്വം റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്. സിഐടിയു സംസ്ഥാന നേതൃപദവികളിൽ നിന്ന് അനിൽകുമാറിനെ മാറ്റാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എംവി ഗോവിന്ദൻ മാസ്റ്ററുടെ നിലപാടും ഇക്കാര്യത്തിൽ നിർണായകമായി.