തിരുവനന്തപുരം: 2023ലെ പ്രഥമ പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം സാഹിത്യത്തിലെ സമഗ്ര സംഭാവനക്ക് സാഹിത്യത്തിലെ സമഗ്ര സംഭാവനക്ക് സമ്മാനിക്കുമെന്ന് കെ.പി.സി.സി. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ആദ്യ വര്‍ഷം സാഹിത്യത്തിലെ സമഗ്ര സംഭാവനക്കും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മലയാളത്തിലെ മികച്ച കൃതിക്കുമാണ് അവാര്‍ഡ് നല്‍കുക. കെ.പി.സി.സിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സാണ് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം എന്ന പേരില്‍ സാഹിത്യ അവാര്‍ഡ് സമ്മാനിക്കുന്നത്.
അവാര്‍ഡ് നിര്‍ണയത്തിന് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ അഞ്ചംഗ അവാര്‍ഡ് നിര്‍ണയ സമിതിയെ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് ചെയര്‍മാന്‍ കൂടിയായ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി ചുമതലപ്പെടുത്തി.
സംഘടനാ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണനും പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാനും കെപിസിസി ജനറല്‍ സെക്രട്ടിയുമായ പഴകുളം മധുവും നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.