Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇസ്രയേലിനൊപ്പം ഉണ്ടാവും'; നെതന്യാഹുവിനെ കണ്ട ശേഷം ഋഷി സുനക്

ഇസ്രയേലിനൊപ്പം ഉണ്ടാവും’; നെതന്യാഹുവിനെ കണ്ട ശേഷം ഋഷി സുനക്

ടെല്‍ അവീവ്: ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ബ്രിട്ടനും താനും ഇസ്രയേലിനൊപ്പം ഉണ്ടാവുമെന്ന് ഋഷി സുനക് ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. യുദ്ധം തുടരുമെന്നും ബ്രിട്ടന്റെ പിന്തുണക്ക് നന്ദിയറിക്കുന്നുവെന്നും നെതന്യാഹു വ്യക്തമാക്കി. ഹമാസിനെ ഇല്ലാതാക്കും വരെ പോരാട്ടം തുടരുമെന്ന നിലപാടിലാണ് ഇസ്രയേല്‍. ദുരന്തമുഖങ്ങളില്‍ കഷ്ടപ്പെടേണ്ടി വന്ന ജനതയോടൊപ്പം ബ്രിട്ടനുണ്ടാകുമെന്നും ബെഞ്ചമിന്‍ നെതന്യാഹുവിനെയും പ്രസിഡന്റ് ഐസക് ഹെര്‍സോഗിനെയും സന്ദര്‍ശിച്ച ശേഷം ഋഷി സുനക് പറഞ്ഞു.

പലസ്തീനികള്‍ ഹമാസ് ചെയ്തതിന്റെ ഇരകളാണെന്നും ഋഷി സുനക് കൂട്ടിച്ചേര്‍ത്തു. ഇസ്രയേലിലെയും ഗാസയിലെയും ജനങ്ങളുടെ മരണത്തില്‍ ഋഷി സുനക് നേരത്തേ അനുശോചനം അറിയിച്ചിരുന്നു. അതേസമയം സമാധാനപരമായ ഒത്തുതീര്‍പ്പിന് പിന്തുണ തേടി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി വരും ദിവസങ്ങളില്‍ ഈജിപ്ത്, തുര്‍ക്കി, ഖത്തര്‍ എന്നിവിടങ്ങളിലെ നേതാക്കളെ കാണും.

തെക്കന്‍ ഗാസയില്‍ ശക്തമായ വ്യോമാക്രമണം തുടരുകയാണ്. ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3400 കഴിഞ്ഞു. 12065 പേര്‍ക്ക് പരിക്കേറ്റതായും പലസ്തീന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഗാസയിലേയ്ക്കുള്ള സഹായ ഇടനാഴി തുറക്കാന്‍ തീരുമാനമായിരുന്നു. ഈജിപ്തില്‍ നിന്ന് റഫ അതിര്‍ത്തി തുറന്ന് ഭക്ഷണവും വെള്ളവും അവശ്യ മരുന്നുകളും ഗാസയില്‍ എത്തിക്കും. ആദ്യ ഘട്ടത്തില്‍ 20 ട്രക്കുകള്‍ ഭക്ഷണവും വെള്ളവുമായി എത്തും. പ്രതിദിനം നൂറ് ട്രക്കുകള്‍ വീതം എത്തിക്കുമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചിട്ടുണ്ട്. സഹായ ഇടനാഴിക്ക് ഇസ്രയേല്‍ അനുമതി നല്‍കിയിരുന്നു.

ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഗാസയിലെ റോഡുകളും പാലങ്ങളും തകര്‍ന്നിരുന്നു. എത്രയും പെട്ടെന്ന് വേണ്ട അറ്റകുറ്റപണികള്‍ നടത്തി സഹായം എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഗാസയിലെ എല്ലാ സ്ഥലങ്ങളിലും സഹായം എത്തിക്കണമെങ്കില്‍ വെടിനിര്‍ത്തല്‍ വേണമെന്നും അറബ് രാജ്യങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments