ഷിജു ഏബ്രഹാം, ഡാലസ്
എനിക്ക് ഒരു വോക്കൽ കോർഡിന്റെ പൊലിപ്സ് സർജറി കഴിഞ്ഞു. ഒരാഴ്ചയായി. പരിപൂർണമായും സംസാരിക്കരുതെന്നു ഡോക്ടർ നിഷ്കർച്ചിരിക്കുകയാണ്.
അത് ഒരു മാസത്തോളം നീണ്ടുപോയേക്കാം. അല്ലെങ്കിൽ സര്ജറിയുടെ ഫലം കിട്ടുകയില്ല.
വിശ്രമത്തിലായത് കൊണ്ട് സംസാരിക്കാൻ കഴിയാതെ പേനയും പേപ്പറുമായി ദിവസം തള്ളി നീക്കികൊണ്ടിരിക്കുന്നു.
രക്തം ഉണങ്ങിയിരിക്കുന്നതാണ്.
ഒത്തിരി സംസാരിക്കുന്നവർക്കും പ്രസംഗിക്കുന്നവർക്കും പാട്ടുകാർക്കും ഒക്കെ സാദാരണ ഉണ്ടാകുന്നതാണ്.
ഒരാഴ്ച പരിപൂണ്ണമായും സംസാരിക്കരുത്.
അതുകഴിഞ്ഞു പതുക്കെ പതുക്കെ നാലാഴ്ച കൊണ്ട് പൂർണമായും
സംസാരിക്കാൻ പറഞ്ഞു. അല്ലെങ്കിൽ വീണ്ടും മുറിയും.
ഫലം കിട്ടില്ല.
ഒരാഴ്ച മൗന വ്രതത്തിൽ ഇരുന്നപ്പോൾ,
ഞാൻ ഇതുവരെ അറിയാതിരുന്ന പലതും മനസ്സിലായത്.
ഞാൻ ഇതുവരെ കരുതിയത് നമ്മൾ എന്തോ സംഭവമാണെന്നും, ഞാൻ ഇല്ലെങ്കിൽ നമ്മുടെ വീട്ടിലും നാട്ടിലും ഒന്നും നടക്കില്ലെന്നും ഒക്കെയാണ്.
നമ്മുടെ അഭാവത്തിലും എല്ലാവരും അവരവരുടെ കാര്യം നോക്കി ജീവിക്കും.
നമ്മൾ സ്നേഹിതരെന്നു കരുതിയവരും, കൂടെ നിൽക്കുമെന്ന് കരുതിയവരും,
മറ്റുള്ളവരിൽ വലുതായി നമ്മൾ വ്യത്യസ്തരായി കരുതിയവരിൽ പലരും, എല്ലാം പൊയ്മുഖമായിരുന്നു എന്നും മനസ്സിലാക്കി.
പണ്ടൊക്കെ ഒരു കാക്ക ചത്താൽ, മറ്റുള്ള കാക്കകൾ കൂട്ടമായി മണിക്കൂറുകൾ വ്യസനിക്കുമായിരുന്നു.
ഇപ്പോൾ അവരും കുറച്ചുസമയം കഴിഞ്ഞു അവരുടെ കാര്യം നോക്കി പോകും.
ഒരാഴ്ച ആരോടും ഒന്നും
സംസാരിക്കാതിരുന്നപ്പോൾ മനസ്സിന് കിട്ടിയ സന്തോഷവും വ്യത്യസം ആയിരുന്നു. യോഗികൾ മൗന വ്ര്യതം ശീലിച്ചത് വെറുതെയല്ല.
ജന്മനാ സംസാര ശേഷി ഇല്ലാതിരുന്ന ആളോട് അതെ രീതിയിൽ സംസാരിക്കേണ്ടിവന്നപ്പോഴാണ്, അദ്ദേഗം ഇതുവരെ ഈ അവസ്ഥയിൽ ദുഃഖിക്കുകയല്ലായിരുന്നു, മറിച്ചു, സന്തോഷിക്കുകയായിരുന്നു എന്ന് മനസ്സിലാക്കിയത്.
കാരണം, അത്രയും ദോഷ സംസാരങ്ങൾ ജീവിതത്തിൽ കുറഞ്ഞിരിക്കുമല്ലോയെന്നു.
നാം ആരാണ്? എവിടെനിന്നു വന്നു? എന്തിനു വന്നു? എവിടേക്കു? തിരിച്ചു പോകുന്നുവെന്നും സ്വയം ചോദിക്കുവാൻ ഒരു നല്ല അവസരം കിട്ടിയതിൽ സന്തോഷിക്കുന്നു.
യഥാർത്ഥ സൃഷ്ട്ടാവിനെ അറിയാതെ, ദൈവത്തിന്റെ പേരിലും, മനുഷ്യ നിർമിതമായ മതത്തിന്റെ പേരിലും, തമ്മിൽ കലഹിക്കുന്ന മനുഷ്യർ. എല്ലാവരും ഒരേ വൃക്ഷത്തിന്റെ ഭാഗമാണെന്നും, പല ചില്ലകളിൽ ഇരുന്നുകൊണ്ട് ഞാനാണ് ശരിയായ വൃക്ഷമെന്നും പറഞ്ഞു കലഹിക്കുന്ന മനുഷ്യർ.
മക്കൾ തമ്മിൽ പിതാവ് എന്റേത് മാത്രമാണെന്ന് പറഞ്ഞു പിതാവിനെ പല പേര് വിളിച്ചുകൊണ്ടു കലഹിക്കുന്നു.
ഒരാൾ അച്ചൻ എന്നും, ഒരാൾ അപ്പയെന്നും, ഒരാൾ ബാപ്പയെന്നും വിളിച്ചുകൊണ്ടു പ്രിതൃത്തത്തെ ചൊല്ലി ശക്തിയായി വാദിക്കുന്നു. സൃഷ്ട്ടാവ് ചിരിച്ചുകൊണ്ട് സ്വയം പറയുന്നു, നിങ്ങൾ എല്ലാവരും എന്റെ മക്കൾ തന്നെ.
ഞാൻ തന്നെ വഴിയും, സത്യവും, ജീവനും ആകുന്നു. ഞാൻ സ്നേഹം ആകുന്നു. ഞാൻ നീതിയാകുന്നു.
എന്നിൽ കൂടിയല്ലാതെ ആരും സ്വർഗ്ഗ രാജ്യത്തിൽ എത്തുന്നില്ല എന്നും, എന്നെ അറിഞ്ഞവർ സൃഷ്ട്ടാവിനെ അറിയുന്നുവെന്നും. സൃഷ്ട്ടാവിനെ അറിഞ്ഞവർ തന്നെ അറിഞ്ഞവരാണെന്നും, തിരുവായി മൊഴിഞ്ഞ സൃഷ്ടവായ യേശു ക്രിസ്തുവിലെ ദൈവത്തെ അല്ലെങ്കിൽ, ഈശ്വര ചൈതന്യത്തെ കാണാതെ, മനുഷ്വാത്തിൽ മാത്രം ഇന്നും ആശ്രയിക്കുന്ന, കണ്ണുണ്ടായിട്ടും കാണാത്തവരായ മനുഷ്യർ.
പലരും പലതും ആവാൻ ശ്രമിക്കുന്നതും, ജീവിക്കുന്നതും, മരണശേഷം ഈ ഭൂമിയിൽ ഒരു ഒരു ചരിത്രം ഉണ്ടാക്കുവാനും, പ്രതിമ സ്ഥാപിക്കാനും ആണ്. അവർ ആരും അത് അറിയുന്നുപോലും ഇല്ല.
ഭോഷനായ മനുഷ്യൻ എന്നെ പറയാനുള്ളൂ….
പണ്ടൊക്കെ മൂന്നു തലമുറയെങ്കിലും ഒരാളെ ഓർക്കുമായിരുന്നു. ഇപ്പോൾ ഒരു തലമുറ പോലും ഓർക്കില്ല.
പ്രതിമ കാക്കക്കു കാഷ്ഠിക്കാൻ കൊള്ളാം.
ഇപ്പോൾ മരണത്തെ ഒട്ടും ഭയമില്ലാതെയായി…ജീവിച്ചിരിക്കുമ്പോൾ തന്നെ നമ്മൾ മരണപ്പെട്ടാൽ എങ്ങനെയായിരിക്കും
എന്ന് മനസിലാക്കി.
ഒരു ചുക്കും സംഭവിക്കില്ല, ലോകവും മനുഷ്യരും സാദാരണ ജീവിതം പോലെ തുടർന്നുകൊണ്ടേയിരിക്കും.
പക്ഷെ , മരണശേഷം നമ്മൾ എവിടേക്കാണ് പോകുന്നത് എന്നതാണ് ബാക്കിയായ ചോദ്യം.
അവിടെയെന്താണ് ?എങ്ങനെയാണു നമ്മൾ?
എന്ത് കൊണ്ടുപോയി?
ഇനിയും എന്താണ്? ഇങ്ങനെയുള്ള ചോദ്യങ്ങൾക്കു ഉത്തരം അറിയാവുന്നവരാണ് യഥാർത്ഥത്തിൽ ജീവിത വിജയികൾ. ജ്ഞാനികൾ…
ദൈവം അത് എനിക്ക് ഇരുപതു വര്ഷം മുമ്പേ നേരിൽ കാണിച്ചു തന്നു.
അവസാന നിമിഷത്തിൽ രണ്ടു മാലാഖമാരും കർത്താവായ യേശു ക്രിസ്തുവും അടുത്തുവന്നു തന്നെ കൊണ്ടുപോകുവാണെന്നും, പറഞ്ഞുകൊടുത്ത പ്രാർത്ഥനകൾ ഏറ്റുചൊല്ലിയിട്ടു ഐ ലവ് യു പപ്പ എന്ന് പറഞ്ഞു കൊണ്ട് എന്റെ കൈയിൽ നിന്നും അവന്റെ അമ്മയെ സാക്ഷിയാക്കി കടന്നുപോയ എന്റെ അഞ്ചുവയസുകാരൻ മൂത്തമകനാണ് അതിനു കാരണം.
ഇപ്പോൾ എനിക്ക് അവിടെയും ആളൊണ്ട് ഇവിടെയും ആളൊണ്ട് .
വരുവാനുള്ള മഹാ ഭാഗ്യം വിചാരിച്ചാൽ ഇപ്പോൾ അനുഭവിക്കുന്ന പ്രയാസങ്ങൾ സാരമില്ലെന്നുള്ള വേദ വാഖ്യവും യൗവനത്തിൽ നീ നിന്റെ സൃഷ്ട്ടാവിനെ അറിഞ്ഞുകൊള്ളുക എന്നുള്ള വാഖ്യവും ചേർത്ത് വായിച്ചു മരണാന്തരമുള്ള ആ മഹാ ഭാഗ്യത്തിന് യോഗ്യത നേടാൻ സാധിച്ചവരാണ് യഥാർത്ഥ ഭാഗ്യവാന്മാർ ജീവിത വിജയികൾ. ജ്ഞാനികൾ….
“പിന്നെ എനിക്ക് പരിപൂര്ണ മായി ദൈവത്തെ കിട്ടിയത് മുതൽ, എനിക്ക് വേണ്ടി എന്റെ ഒരു കാര്യത്തിലും ദൈവത്തോടും പ്രാർത്ഥിക്കാറില്ല. മറ്റാരോടും പ്രാർത്ഥിക്കാൻ പറയാറില്ല.
എന്റെ എല്ലാ കാര്യങ്ങളും അറിയുന്ന ദൈവത്തിൽ പരിപൂർണമായി സമർപ്പിച്ചിരിക്കുകയാണ്. എനിക്ക് ദൈവത്തിന്റെ കൃപ മാത്രം മതി. എല്ലായ്‌പോഴു ം അത് മാത്രമേ പ്രാര്ഥനയായുള്ളൂ. എന്നിട്ടു എല്ലായിപ്പോഴും എല്ലാത്തിനും ദൈവത്തോട് നന്ദി പറഞ്ഞു ജീവിക്കുന്നു. ഇടയ്ക്കു മറ്റാരുടെയും മധ്യസ്ഥത വേണ്ട എന്ന് വിശ്വസിക്കുന്നു.
സ്വർഗ്ഗസ്ഥനായ പിതാവ് എല്ലാം എല്ലായ്‌പോഴും നമ്മുടെ നന്മക്കായി മതമേ ചെയ്യുകയുളളൂ എന്ന് വിശാസിക്കുന്നു.
ജീവിതത്തിൽ നടക്കുന്നതെല്ലാം ദൈവത്തിന്റെ അനുഗ്രഹമായി നടക്കുന്നുവെന്ന് വിശ്വസിക്കുന്നു.
എന്നാൽ ഞാൻ മറ്റുള്ളവരെ ഓർത്തു അവരുടെ അനുഗ്രഹത്തിനും ആത്മാവിന്റെ നന്മക്കും വേണ്ടി പ്രാര്ഥിക്കാറുണ്ട് . ലോകത്തിലെ ആവശ്യത്തിന് വേണ്ടി പ്രാർത്ഥിക്കാറില്ല. അത് അത്യുന്നതനായ പിതാവ് നടത്തുമെന്ന് പരിപൂർണമായി വിശ്വസിക്കുന്നു…..
“ഈശ്വര ചിന്ത അതൊന്നേ മാനുജന് ശ്വാശതമാകുകയുള്ളൂ”…
വാൽകഷ്ണം..
ഭാര്യ തമാശയായി പറഞ്ഞൊരു കാര്യം.
ഇതുപോലെ സംസാരിക്കാൻ കഴിയാത്ത ഒരാളെ എല്ലാവരും വിവാഹം കഴിക്കുകയാണെങ്കിൽ മിക്കവാറും വീടുകളിൽ കുടുംബ വഴക്കുകൾ ഒഴിവാകുമായിരുന്നു.