മലയാള കവിതാ ദിനത്തിൽ രുദ്രൻ വാരിയത്ത് എഴുതി ശ്രേഷ്ഠ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച “ഇണയുമൊത്തൊരുനാൾ” കവിത സമാഹരം മുൻ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ടി.വി. ചന്ദ്രമോഹൻ ഏറ്റുവാങ്ങി. ശ്രേഷ്ഠ സാഹിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അധ്യക്ഷത വഹിച്ചു. എ സേതുമാധവൻ പുസ്തക പരിചയം നടത്തി.പി.ടി അജയ് മോഹൻ,എൻ പി രാമചന്ദ്രൻ,ആർ.സി സലാവുദ്ദീൻ,സി എ ഗോപപ്രതാപൻ,കല്ലൂർ ബാബു, ചന്ദ്രപ്രകാശ് ഇടമന,എം എസ് അമൽ ശങ്കർഎന്നിവർ സംസാരിച്ചു.രുദ്രൻ വാരിയത്ത് മറുപടി പ്രസംഗം നടത്തി.