Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLiteratureസാഹിത്യ ഉത്സവവും മുലൂർ എസ് പദ്മനാഭപണിക്കർ ജയന്തിയും 11ന്

സാഹിത്യ ഉത്സവവും മുലൂർ എസ് പദ്മനാഭപണിക്കർ ജയന്തിയും 11ന്

പത്തനംതിട്ട: കേരള കോൺഗ്രസ് (എം) സംസ്കാര വേദി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 11 ശനിയാഴ്ച 10 മണി മുതൽ ഇലന്തൂർ വൈഎംസിയിൽ വച്ച് സാഹിത്യ ഉത്സവവും മുലൂർ എസ് പദ്മനാഭപണിക്കർ ജയന്തിയും നടത്തുന്നു. ജില്ല പ്രസിഡണ്ട് ഡോ അലക്സ് മാത്യു അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം നിർവഹിക്കും.

ഇലന്തൂർ മുൻ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഇലന്തൂർ മാർത്തോമ പള്ളി മുൻ ട്രസ്റ്റിയുമായ ബാബുജി തരിയൻ രചിച്ച ‘ഇലന്ത മരങ്ങൾക്കിടയിലൂടെ’ എന്ന നോവലിന്റെ പ്രകാശനം വേദി സംസ്ഥാന പ്രസിഡണ്ട് ഡോ വർഗീസ് പേരയിൽ നിർവഹിക്കും. മുലൂർ സ്മരണകൾ ഉണർത്തുന്ന കവിയരങ്ങ് അരങ്ങേറും. തുടർന്ന് പ്രസംഗം, ചെറുകഥ, നാടൻ പാട്ട് , കവിത രചന എന്നിവയിൽ കോളേജ് വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ നടത്തും. ജില്ലയിലെ വിജയികൾക്ക് സംസ്ഥാന മത്സരത്തിൽ(5000, 3000 ക്യാഷ് അവാർഡും ഉപഹാരവും ) പങ്കെടുക്കാവുന്നതാ ണെന്ന് ജില്ലാ സെക്രട്ടറി ബിജു നൈനാൻ അറിയിച്ചു.

മത്സരത്തിൽ പങ്കെടുക്കുന്നവർ 94469 05799 എന്ന നമ്പരിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments