കൊച്ചി: വിവ൪ത്തന സാഹിത്യ ശാഖയിലെ മികവിനുള്ള ഭരത് ഭവ൯ ഏ൪പ്പെടുത്തിയ വിവ൪ത്തന രത്നപുരസ്ക്കാരം രാജേശ്വരി നായ൪ക്ക് ലഭിച്ചു. മാർച്ച് 6 ബുധനാഴ്ച 11.30 ന് ഭാരത് ഭവനിൽ വെച്ചു നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ സാംസ്ക്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ പുരസ്ക്കാര വിതരണം നിർവ്വഹിക്കും.
25000 രൂപയും പ്രശസ്തി പത്രവും ശിലാഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. കേന്ദ്ര സാഹിത്യ അക്കാഡമിയുടെ വിവ൪ത്തക സാഹിത്യകാരിൽ പ്രമുഖയായ രാജേശ്വരി നായ൪ വിവ൪ത്തനം കൂടാതെ സഞ്ചാര സാഹിത്യം കവിത നോവൽ എന്നീ വിഭാഗങ്ങളിൽ നിരവധി കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.കേരള സംസ്ഥാന സാംസ്കാരിക വകുപ്പിനു കീഴിലുള്ള സാംസ്ക്കാരിക വിനിമയ സ്ഥാപനമാണ് ഭരത് ഭവ൯.
വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജ്യ൯ കൾച്ചറൽ ഫോറം പ്രസിഡൻ്റും ഗോവ പ്രോവി൯സ് സ്ഥാപക അംഗവുമാണ് . വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ മലയാള ഭാഷാവേദി ഫോറം ചെയ൪മാ൯ വാസു നായരുടെ പത്നിയാണ് രാജേശ്വരി നായ൪.