പത്തനംതിട്ട: ജനപ്രിയ സാഹിത്യകാരൻ പി അയ്യനേത്തിന്റെ സ്മരണയ്ക്കായി പത്തനംതിട്ട എഴുത്തുകൂട്ടം സാംസ്ക്കാരിക വേദി ഏർപ്പെടുത്തിയ പി.അയ്യനേത്ത് പുരസ്ക്കാരം ജേക്കബ് ഏബ്രഹാമിന്. ക്യാഷ് പ്രൈസും ശില്പവും പ്രശംസാപത്രവും അടങ്ങുന്ന പുരസ്കാരം നാളെ(28.06.2023) പ്രസ്സ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ കേരളനിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മാനിക്കും.മനോരമ ബുക്ക്സ് പ്രസിദ്ധീകരിച്ച ജേക്കബ് ഏബ്രഹാമിന്റെ ‘കുമരി’ക്കാണ് പ്രഥമപുസ്ക്കാരം നൽകുകയെന്ന് ഡോ.നിബുലാൽ വെട്ടൂർ, പ്രീത് ചന്ദനപ്പള്ളി അഡ്വ.ബാബു ജി കോശി,ക മ്പളത്ത് പത്മകുമാർ, ഹരീഷ് റാം, മനോജ് ചന്ദനപ്പള്ളി എന്നിവർ അറിയി ച്ചു.
കഥാകൃത്തും നോവലിസ്റ്റുമായ ജേക്കബ് ഏബ്രഹാമിന് കേരള സാഹിത്യ അക്കാദമി ഗീതാഹിരണ്യ പുരസ്ക്കാരം,കേരളാഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കാരൂർ പുരസ്ക്കാരം,മാതൃഭൂമി ആഴ്ചപ്പതിപ്പ് വിഷുപ്പതിപ്പ് കഥാസമ്മാനം,ഡി.സി ബുക്ക്സ് റൊമാൻസ്ഫിക്ഷൻ പ്രശസ്തി പത്രം തുടങ്ങി നിരവധി അംഗീ കാരങ്ങൾ ലഭിച്ചിട്ടുണ്ട്.വാൻ ഗോഗിന്റെ കാമുകി,കുമരി,ശ്വാസഗതി,ക്രിസ്മസ് പുസ്തകം,മരങ്ങൾക്കിടയിൽ ഒരു മൊണാസ്ട്രി,എന്റെ പത്തനംതിട്ട കഥകൾ ഉൾപ്പെടെ പതിനാല് കൃതികൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കേരള സർക്കാരിന്റെ സാംസ്ക്കാരിക വകുപ്പ് മലയാളം മിഷനിൽ റേഡിയോ മലയാളം പ്രൊജക്ട് ഹെഡായി പ്രവർത്തിച്ചു വരുന്നു.