പത്തനംതിട്ട:സ്വതന്ത്രമായി എഴുതാനും വായിക്കാനും കഴിയാത്ത ഒരു കാലഘട്ടത്തിൽ കൂടിയാണ് നാം കടന്നു പോകുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപുമാർ. പത്തനംതിട്ട എഴുത്ത്കൂട്ടം സാസ്കാരിക വേദി പ്രസ്സ് ക്ലബിൽ സംഘടിപ്പിച്ച പി. അയ്യനേത്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അക്ഷരങ്ങൾക്ക് ജാതിയോ മതമോ ഭ്രഷ്ട് കൽപ്പിച്ചിട്ടില്ലായിരുന്നു മുൻപെന്നും.
ഈ ആധുനിക കാലത്ത് വായനയുടെ പ്രതലം തന്നെ മാറി. ഇന്ന് സോഷ്യൽ മീഡിയ എറ്റവും കൂടുതൽ ഉപയോഗിക്കുന്ന കാലഘട്ടമായി തീർന്നിരിക്കുന്നു. ആവശ്യമുള്ളത് മാത്രം വായിക്കുക എന്ന നിലയിലേക്ക് നമ്മൾ മാറി. മുൻപ് അങ്ങനെ ആയിരുന്നില്ല. എല്ലാത്തരം വായനയയും ഉണ്ടായിരുന്നു. മനുഷ്യൻ്റെ മനസ്സിൽ അക്ഷരങ്ങൾ കൊണ്ട് വെളിച്ചം സൃഷ്ടിക്കാനും ജീവിതവുമായി ബന്ധപ്പെട്ട് ഒരു മാറ്റം ഉണ്ടാക്കാനും കലാകാരന്മാർക്കും എഴുത്തുകാർക്കും മാത്രമേ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.
പി. അയ്യനേത്ത് കൂടുതൽ വായനക്ക് വഷയീഭവി ക്കണമെന്നും ഒരുപക്ഷം പിടിക്കാതെ ശരിപക്ഷത്ത് നിന്ന് സാഹിത്യ ലോകത്ത് തൻ്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് അദ്ദേഹമെന്നും പി അയ്യനേത്ത് അനുസ്മരണ പ്രഭാഷണം നടത്തി നടനും ചലച്ചിത്ര പ്രവർത്തകനുമായ കുമ്പളത്ത് പത്മകുമാർ പറഞ്ഞു.
സാമുദായിക കൊള്ളരുതായ്മകളോട് സമരസപ്പെടാത്ത വ്യക്തിത്വമാണ് പി അയ്യനേത്തിൻ്റെതെന്നും, അനുഭവ ചരിത്രത്തിൻ്റെ വൈകാരിക മുഹൂർത്തങ്ങളുടെ അടയാളപ്പെടുത്തളുകളാണ് അദ്ദേഹത്തിൻ്റെ എഴുത്തുകൾ എന്നും
ചെറുകഥാകൃത്ത് ഡോ. ബി.രവികുമാർ അദ്ധ്യക്ഷ വഹിച്ചു പറഞ്ഞു.
നോവലിസ്റ്റ് വിനോദ് ഇളകൊള്ളൂർ,
എഴുത്ത്കൂട്ടം സാസ്കാരിക വേദി സെക്രട്ടറി ഡോ. നിബുലാൽ വെട്ടൂർ,
മുൻ അഡീഷനൽ പബ്ലിക് പ്രോസക്യൂട്ടർ അഡ്വ.ബാബുജി കോശി, എഴുത്തുകൂട്ടം പ്രസിഡൻ്റ് പ്രീത് ചന്ദനപ്പള്ളി,
അഡ്വ.തോമസ് ജോസ് അയ്യനേത്ത്, കവി എം.എസ് മധു, കവി ജയ അജിത്,
പി അയ്യനേത്ത് അനുസ്മരണ സമിതി കൺവീനർ മനോജ് ചന്ദനപ്പള്ളി എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ പ്രഥമ എഴുത്ത്കൂട്ടം പി അയ്യനേത്ത് പുരസ്കാരം ജേക്കബ് ഏബ്രഹാമിന് ഡപ്യൂട്ടി സപീക്കർ സമ്മാനിച്ചു. മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ജേക്കബ് ഏബ്രഹാമിൻ്റെ “കുമരി “യാണ് ഇക്കൊല്ലത്തെ അവാർഡിന് അർഹമായത്. പി അയ്യനേത്തിൻ്റ പുസ്കങ്ങളുടെ പ്രദർശനവും ഇതോടനുന്ധിച്ച് പ്രസ് ക്ലബിൽ നടന്നു.