Tuesday, March 31, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLocal news'അമ്മ രുചി' വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി

‘അമ്മ രുചി’ വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി

കോട്ടയം: വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി” അമ്മ രുചി” രാജ്യ വ്യാപക തുടക്കത്തിന് ഒരുങ്ങുന്നു.ആദ്യം തിരുവനന്തപുരത്ത് 2026ഏപ്രിൽ 10 ന് ആരംഭിക്കുന്നു തുടർന്ന് കേരളത്തിലെ 13 ജില്ലകളിലും ആരംഭിക്കും ,അതിനുശേഷം ഇന്ത്യയിലൊട്ടാകെ എല്ലാ സംസ്ഥാനങ്ങളിലുമായി 700 ജില്ലകളിലും ആരംഭിക്കുന്നു.

കുടുംബത്തിന്റെ സ്നേഹവും, ആരോഗ്യകരമായ ഭക്ഷണവും സമൂഹത്തിലേക്ക് എത്തിക്കുന്നതോടൊപ്പം, സ്ത്രീകൾക്ക് സ്വയം പര്യാപ്തത നൽകുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

” അമ്മ രുചി” പദ്ധതിയിലൂടെ വിവിധ പ്രദേശങ്ങളിലെ അമ്മമാർ വീട്ടിൽ തയ്യാറാക്കുന്ന ശുദ്ധവും, പാരമ്പര്യ സ്വഭാവമുള്ളതുമായ വിഭവങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. ഇന്നത്തെ ഫാസ്റ്റ് ഫുഡ് സംസ്കാരത്തിനിടയിൽ, ആരോഗ്യകരമായ വീട്ടു ഭക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ഒരു വലിയ സാമൂഹിക ഇടപെടലാണ് ഇത്.

വേൾഡ് പീസ് മിഷൻ ഈ പദ്ധതിയിലൂടെ ഓരോ ജില്ലയിലും ഒരു പ്രധാന യൂണിറ്റുകൾ രൂപീകരിച്ച് അതിന് കീഴിൽ വിവിധ സബ് യൂണിറ്റുകൾ ക്രമീകരിച്ച് നാട്ടിലെ അമ്മമാർക്ക് തൊഴിൽ അവസരങ്ങളും, സ്ഥിര വരുമാനവും ഉറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുവഴി ആയിരക്കണക്കിന് സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യവും ആത്മവിശ്വാസവും ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്.
ഇതോടൊപ്പം യുവതലമുറയ്ക്ക് ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ വളർത്താനും, നാട്ടിൻപുറങ്ങളിലെ പാരമ്പര്യ രുചികളെ ദേശീയ തലത്തിൽ പരിചയപ്പെടുത്താനും “അമ്മ രുചി” സഹായകമാകും എന്നാണ് പ്രതീക്ഷ.

വേൾഡ് പീസ് മിഷൻ വേണ്ടി യൂ.എസ് വേൾഡ് പീസ് മിഷൻ ടീമാണ് ഇതിനു ആവശ്യമായ ക്രേമികരങ്ങൾ ചെയുന്നത്. “അമ്മ രുചി ” എന്ന സംരഭംത്തിനു ആവശ്യമായ പരിശീലനവും പ്രഥമികമായ ചിലവുകളും യൂ. എസ് വേൾഡ് പീസ് മിഷൻ ഡയറക്ടർ ബോർഡിലെ റോണി ഡാനിയേൽ (വൈസ് പ്രസിഡന്റ്‌ ), ഡോ. അജു ഡാനിയേലും (ജോയിൻ സെക്രട്ടറി )ചേർന്നാണ് സ്പോൺസർ ചെയ്തിട്ടുഉള്ളത്.

ലോകത്തിൽ അദ്യമായാണ് അമ്മമാരുടെ ഇങ്ങനെ ഒരു സംരഭം രാജ്യവ്യാപകമായി ആരംഭിക്കുന്നത് എന്ന്‌ വേൾഡ് പീസ് മിഷൻ ചെയർമാൻ ഡോ. സണ്ണി സ്റ്റീഫൻ പറഞ്ഞു.അമ്മ രുചിക്ക്‌ ട്രേഡ് മാർക്ക്‌ രെജിസ്ട്രേഷനുണ്ട്.

ഇതുവഴി ലഭിക്കുന്ന ലാഭവിഹിതം മുഴുവൻ വേൾഡ് പീസ് മിഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : +91 944 715 4999
Email: [email protected]
Website: www.worldpeacemission.net

റിപ്പോർട്ട്‌ : സ്നേഹ സാബു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments