Tuesday, March 31, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLocal newsതുമ്പമൺ ഗവൺമെന്റ് യു.പി സ്കൂളിന്റെ -132 മത് വാർഷികം ഗംഭീരമായി ആഘോഷിച്ചു

തുമ്പമൺ ഗവൺമെന്റ് യു.പി സ്കൂളിന്റെ -132 മത് വാർഷികം ഗംഭീരമായി ആഘോഷിച്ചു

കാൽഗറി : ചരിത്രം ഉറങ്ങുന്ന തുമ്പമണ്ണിൽ എ.ഡി 1894- ൽ സ്ഥാപിതമായ ഗവൺമെന്റ് സ്കൂളിന്റെ 132-മത് വാർഷികം അദ്ധ്യാപകരും , അനദ്ധ്യാപകരും , വിദ്യാർത്ഥികളും , രക്ഷകർത്താക്കളും, പൂർവ വിദ്യാർത്ഥികളും പങ്കെടുത്ത്‌ ഗംഭീരമായി ആഘോഷിച്ചു.

സിവിൽ പോലീസ് ഓഫീസറും – സിനിമ , സീരിയൽ കലാകാരനുമായ സാബു നാരായണൻ മുഖ്യാതിഥിയായ വാർഷിക സമ്മേളനത്തിൽ പി .റ്റി .എ പ്രസിഡന്റ് അരുൺകുമാർ സി.എം അദ്ധ്യക്ഷത വഹിച്ചു, തുമ്പമൺ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് അഡ്വക്കേറ്റ് രാജേഷ്‌കുമാർ ഉത്‌ഘാടനം ചെയ്ത സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്തു ആരോഗ്യ – വിദ്യാഭാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശാമുവേൽ മാത്യു , ഗ്രാമ പഞ്ചായത്തു അംഗം ഷൈനി ജോൺ വർഗിസ്, സ്കൂൾ ലീഡർ കുമാരി ജുവൽ സൂസൻ എബ്രഹാം , പൂർവവിദ്യാർത്ഥികളായ ജോസഫ് ജോൺ കാൽഗറി ,ലഫ്റ്റനന്റ് കേണൽ ഷൈനി .കെ .എബ്രഹാം എന്നിവർ ആശംസ പ്രസംഗം നടത്തി .

തുടർന്ന് സാബു നാരായണൻ സദസ്സിലെ അംഗങ്ങളെയും കൂട്ടി നടത്തിയ കലാപരിപാടികൾ എല്ലാവരും ആസ്വദിച്ചു . ഒപ്പം ഇപ്പോൾ സമൂഹത്തിലും , വിദ്യാർത്ഥികളുടെ ഇടയിലും വർദ്ധിച്ചുവരുന്ന മയക്കുമരുന്നപയോഹത്തിന്റെ ദോഷങ്ങളും , അതിനെ ചെറുക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നി പറഞ്ഞു . തുമ്പമൺ ഗ്രാമ പഞ്ചായത്തു ആരോഗ്യ – വിദ്യാഭാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശാമുവേൽ മാത്യു സ്കൂളിലെ പ്രതിഭകൾക്ക് സമ്മാനം വിതരണം ചെയ്തു . മീറ്റിംഗിന് പ്രഥമാധ്യാപിക ശ്രീമതി റൂബി മാത്യു സ്വാഗതവും , സീനിയർ അസിസ്റ്റന്റ് ശ്രീമതി രേഖ .സി.വി. നന്ദിയും പറഞ്ഞു .

പൊതുസമ്മേളനത്തിനുശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

വാർത്ത : ജോസഫ് ജോൺ കാൽഗറി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments