പത്തനംതിട്ട: ജില്ലാ കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിൽ കൈപ്പട്ടൂർ സെന്റ് ജോർജ്ജസ് മൗണ്ട് ഹൈസ്ക്കൂളിൽ സ്റ്റുഡൻസ് കഥകളി ക്ലബ്ബിന് തുടക്കമായി. ക്ലബ്ബിന്റെ ഉദ്ഘാടനം സ്ക്കൂള്‍ മാനേജർ ജോൺസൺ കീപ്പള്ളിൽ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് കവിത.വി.കുറുപ്പ് അധ്യക്ഷത വഹിച്ചു. കഥകളി സെമിനാറിന് പത്തനംതിട്ട കഥകളി ക്ലബ്ബ് സെക്രട്ടറി വി. ആർ. വിമൽരാജ് നേതൃത്വം നൽകി. ജോ. സെക്രട്ടറി വേണു, ഷാജി ഏബ്രഹാം. റോയി ജോൺ, ജിഷ അനിൽ കുമാർ, സുനി ജോൺ, പ്രീത് ജി.ജോർജ്ജ്, ബി.ലീന, ടോമിൻ പടിയറ, ധന്യ രാജേന്ദ്രൻ, വിദ്യ. വി.അഞ്ജു.വി. എന്നിവർ പ്രസംഗിച്ചു.
പത്താംക്ലാസ്സ് മലയാള പാഠാവലിയിലെ ” പ്രലോഭനം ” എന്ന കലി – പുഷ്ക്കര രംഗം അവതരിപ്പിച്ചു.
കലാമണ്ഡലം വിഷ്ണുമോൻ ( പുഷ്ക്കരൻ ),കലാമണ്ഡലം ഹരികൃഷ്ണൻ ( കലി),കലാമണ്ഡലം സുരേന്ദ്രൻ,പരിമണം മധു ( സംഗീതം),ആർ.എൽ.വി.മഹാദേവൻ ( ചെണ്ട),കലാമണ്ഡലം അജയ് ( മദ്ദളം),കലാമണ്ഡലം അതുൽ ( ചുട്ടി),ആറന്മുള ഓമനക്കുട്ടൻ , അയിരൂർ പ്രദീപ് ( അണിയറ) എന്നിവർ പങ്കെടുത്തു.
ജില്ലയിലെ തിരഞ്ഞെടുത്ത പത്ത് സ്ക്കൂളുകളിലാണ് സ്റ്റുഡൻസ് കഥകളി ക്ലബ്ബുകൾ തുടങ്ങുന്നത്.
കഥകളി സാഹിത്യ പരിചയം,മുദ്രാപരിശീലനം,താളപരിചയം,മുഖത്തെഴുത്ത് പരിശീലനം,കണ്ണു ചുവപ്പിക്കുന്ന രീതി എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസ്സുകൾ സ്റ്റുഡൻസ് കഥകളി ക്ലബ്ബ് വഴി നൽകുമെന്ന് ജില്ലാ കഥകളി ക്ലബ്ബ് സെക്രട്ടറി വി.ആർ.വിമൽ രാജ് അറിയിച്ചു.