Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLocal newsകാതോലിക്കാ ബാവായുടെ മെത്രാഭിഷേക സ്ഥാനാരോഹണ വാർഷികത്തിനു ചന്ദനപ്പള്ളിയിൽ തുടക്കമായ്

കാതോലിക്കാ ബാവായുടെ മെത്രാഭിഷേക സ്ഥാനാരോഹണ വാർഷികത്തിനു ചന്ദനപ്പള്ളിയിൽ തുടക്കമായ്

മനോജ് ചന്ദനപ്പള്ളി

ചന്ദനപ്പള്ളി: ചരിത്രത്തിൽ സവിശേഷമായി അടയാളപ്പെടുത്തേണ്ട ദിനമാണ് ഇതെന്നും, പൊതു മതമേലധ്യക്ഷന്മാരിൽ എല്ലാവരെയും ചേർത്തുപിടിച്ച് സ്നേഹവും കാരുണ്യവും പങ്ക് വക്കുന്ന ബാവാ തിരുമേനിയുടെ സ്നേഹം മതാതീതമാണെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. പരിശുദ്ധ കാതോലിക്കാ ബാവായുടെ 32മത് മെത്രാഭിഷേക സ്‌ഥാനാരോഹണ വാർഷികവും തീർഥാടന വാരാചരണവും ചന്ദനപ്പള്ളി ഓർത്തഡോക്സ് വലിയപള്ളിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ദേശത്തിന് അനുഗ്രഹമായി അടയാളപ്പെടുത്താൻ ബാവ തിരുമേനിയുടെ ഈ സവിശേഷ ദിനത്തെ സന്ദർശനം ഇടയാക്കും. അത് നാടിൻ്റെ ഭാഗ്യമാണ്. സമൂഹത്തിൽ കാരുണ്യമായി കൂടുതൽ കരുത്തോടെ അനേക വർഷം ബാവാ തിരുമേനിക്ക് നയിക്കാൻ കഴിയും. ഒരു വർഷത്തിൻ്റെ സമയക്രമം അടയാളപ്പെടുത്തുന്നത് ഈ വലിയപള്ളി പെരുന്നാളിലൂടെയാണ്. പെരുന്നാളിൻ്റെ ആധ്യാത്മികതക്കൊപ്പം കൂടിവരവിൻ്റെ സ്നേഹം പങ്ക് വയ്ക്കുന്ന ദിനങ്ങളാണ് വലിയപള്ളി പെരുന്നാൾ. ഓരോ ഭക്തൻ്റെയും ജീവിതം തീർഥാടനമാണ്. ഈശ്വര സാക്ഷാത്കാരത്തിലേക്കുള്ള ചെറിയൊരു യാത്രയാണ് ജീവിതമെന്നും ഇത്തരത്തിരുള്ള തീർഥാടന വാരാചരണം അതിൻ്റെ ഒരു ഭാഗമാണെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.

വിശുദ്ധന്മാരുടെ ഓർമ്മ പ്രചോദനമാണെന്നും സഭക്ക് വേണ്ടി കഷ്ടപ്പെടാനും ത്യാഗം അനുഭവിക്കാനും അത് നമ്മെ സഹായിക്കുമെന്നും ദൈവത്തെ ആരാധിക്കാനും വിശുദ്ധിയിലേക്ക് വരുവാനും സഹദായിക്ക് കഴിഞ്ഞപോലെ നമുക്കും സാധിക്കണമെന്നും അനുഗ്രഹ പ്രഭാഷണം നടത്തിയ പരിശുദ്ധ കാതോലിക്ക ബാവാ പറഞ്ഞു.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് രണ്ടാമൻ ബാവായാൽ
പരുമല സെമിനാരിയിൽ വച്ച് 1991 ഏപ്രിൽ 30 നാണ് മറ്റ് നാല് പേർക്ക് ഒപ്പം മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടത്.
ഇതാദ്യായിട്ടാണ് തുമ്പമൺ ഭദ്രസനത്തിലെ ഒരു ദേവാലയം പരിശുദ്ധ കാതോലിക്കാ ബാവായുടെ മെത്രാഭിഷേക സ്ഥാനാരോഹണ വാർഷക ത്തിന് ഇതേ ദിനം വേദിയാകുന്നത്.

ചടങ്ങിൽ വിവിധ കാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം പരിശുദ്ധ ബാവാ തിരുമേനി നിർവഹിക്കുകയും വലിയ പള്ളിയുടെ ഉപഹാരം ഏറ്റുവാങ്ങുകയും ചെയ്തു.
ഇടവക വികാരി ഫാദർ ഷിജു ജോണിന്റെ അധ്യക്ഷതയിൽ ഭദ്രാസന സെക്രട്ടറി വെരി. റവ. ജോൺസൺ കല്ലട്ടതിൽ കോർ എപ്പിസ്കോപ്പ, റവ. ഫാ.കുര്യൻ കോപ്പിസ്കോപ്പ, , ഫാ.ജോൺ പനാറയിൽ കോർ എപ്പിസ്കോപ്പ,
ഫാദർ ജോം മാത്യു, ഫാ.എബിൻ സജി, ട്രസ്റ്റി റോയി വർഗ്ഗീസ്, സെക്രട്ടറി ബിജു ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments