Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLocal newsജന്മനാടിന്റെ ആദരവ് ഏറ്റു വാങ്ങി കലഞ്ഞൂർ മധു

ജന്മനാടിന്റെ ആദരവ് ഏറ്റു വാങ്ങി കലഞ്ഞൂർ മധു

കലഞ്ഞൂർ: ധനലക്ഷ്മി ബാങ്ക് ചെയർമാനായി നിയമിതനായ കലഞ്ഞൂർ മധുവിന് കലഞ്ഞൂർ പഞ്ചായത്തിലെ പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണത്തിൻ നടന്ന സ്വീകരണ സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.യു ജനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ സാമൂഹ്യ രാഷ്ട്രീയ സംഘടനകളും വ്യാപാരികളും വിവിധ ട്രേഡ് യൂണിയനുകളും സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തു.

കലഞ്ഞൂർ ആൽത്തറ മണ്ഡപത്തിൽ നിന്ന് ഘോഷയാത്രയായാണ് സ്‌കൂൾ അങ്കണത്തിലേക്ക് കലഞ്ഞൂർ മധുവിനെ സ്വീകരിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വൻ ജനാവലിയാണ് സ്വീകരണ സമ്മേളനത്തിൽ പങ്കു ചേർന്നത്. ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം ഗ്ലോബൽ ചെയർമാനും ഗ്ലോബൽ ഇന്ത്യൻ ന്യൂസ് മാനേജിംഗ് എഡിറ്ററുമായ ജെയിംസ് കൂടലിനു വേണ്ടി ആദരവ് പത്തനംതിട്ട റിപ്പോർട്ടർ ഹരി വെട്ടിപ്പുറം സമർപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ആർ. തുളസീധരൻ പിള്ള, ബീന പ്രഭ, വി.ടി. അജോമോൻ, മിനി എബ്രഹാം, സിബി ഐസക്ക്, ആശാ സജി, ഷാൻ ഹുസൈൻ, കെ. പി. ഉദയഭാനു, വി. എ. സൂരജ്, പി. വി. ജയകുമാർ, സുജ അനിൽ, എസ്. പി. സജൻ, ജ്യോതിശ്രീ, മേഴ്സി ജോബി, മനു എം, ശോഭാ ദേവരാജൻ, അജിതാ സജി, പ്രസന്നകുമാരി, കെ. സോമൻ, ബിന്ദു എസ്., കലഞ്ഞൂർ ശശിധരൻ, അരുൺ പി.എസ്, രമ സുരേഷ്, സിന്ധു സുദർശനൻ , ബിന്ദു റെജി, സുഭാഷിണി, അലക്സാണ്ടർ ഡാനിയൽ, റവ. ടി.വി. തോമസ്, ആർ. കൃഷ്ണൻ പോറ്റി, മാത്യൂസ് പ്ലാവിലയിൽ, ജറിൻ ജോൺസൺ, ചാക്കോ തടത്തിൽ, പാസ്റ്റർ റോയ് വർഗീസ്, അമ്പിളി മോഹൻ , സി.കെ. അശോകൻ , കലഞ്ഞൂർ ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments