Thursday, December 5, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLocal newsകോന്നി നഗരം റിസർവ് വനമാകുന്നു: ആശങ്ക പരിഹരിക്കാതെ അധികൃതർ

കോന്നി നഗരം റിസർവ് വനമാകുന്നു: ആശങ്ക പരിഹരിക്കാതെ അധികൃതർ

കോന്നി:ദേശീയോദ്യാനങ്ങൾക്കും, വനഭൂമികൾക്കും ചുറ്റുമുള്ള നിർദിഷ്ട കരുതൽമേഖലാപ്രദേശത്തെ സംബന്ധിച്ചു ജനങ്ങൾക്കിടയിൽ ആശങ്ക നിലനിൽക്കേ വനഭൂമിയുടെ വിസ്തൃതി കൂട്ടാനായി നഗര-ഗ്രാമമേഖലകളിലെ റവന്യൂ ഭൂമി റിസർവ്വ് വനമായി മാറ്റുന്ന വനം വകുപ്പ് നടപടികൾ വിദൂര ഭാവിയിൽ ജനവാസ
മേഖലകളെ പ്രതി കൂലമായി ബാധിക്കുമെന്ന് വിഗ്ദർ അഭിപ്രായപ്പെട്ടു. നിലവിൽ
കോന്നി വനം ഡിവിഷൻ പരിധിയിൽ
കോന്നി ടൗണിൽ സ്ഥിതി ചെയ്യുന്ന റവന്യൂ ഭൂമി ഇതിനകം റിസർവ്വ് വനമായി മാറി കഴിഞ്ഞു. വനം സംബന്ധിച്ച് കേന്ദ്ര സർക്കാർ എടുക്കുന്ന ഏതൊരു തീരുമാനവും ഇവിടെ
യുള്ള ജനങ്ങളെയും ബാധിക്കുമെ
ന്നതിൽ സംശയമില്ല.

നിലവിൽ ബഫർ സോണുകൾ സംബന്ധിച്ച്
സർവേ നമ്പറുകൾ ഉൾപ്പെടുത്തിയ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചെങ്കിലും ആശങ്കകൾ തുടരു
മ്പോഴാണ് നഗര ഭൂമികളും വനമായി മാറ്റപ്പെടുന്നത്. നിലവിൽ വനമേഖലകളോടെ ചേർന്നജനവാസമേഖലകളും നിർമിതികളും ഒഴിവാക്കി ഒരുകിലോമീറ്റർ പരിധിയിൽവരുന്ന കരുതൽമേഖല കണക്കാക്കി വനംവകുപ്പ് നേരത്തെ കേന്ദ്രത്തിന് സമർപ്പിച്ച ഭൂപടത്തിലാണ് സർവേനമ്പർകൂടി ഉൾപ്പെടുത്തിയത്. ഇത് വളരെ വലിയ പ്രതിഷേധങ്ങളാണ് ഉയർത്തിയിട്ടുള്ളത്.
കോന്നി വനം ഡിവിഷൻ പരിധിയിൽ വരുന്ന കോന്നി ആനക്കൂട് സ്ഥിതി ചെയ്യുന്ന പത്ത് ഏക്കർ സ്ഥലത്തിനു പുറമെ പുനലൂർ – മുവാറ്റുപുഴ റോഡരികിൽ സ്ഥിതി ചെയ്യുന്ന എലിയറയ്ക്കലെ സോഷ്യൽ ഫോറസ്ട്രീ ആസ്ഥാനം, ടൗണിലെ ഡി എഫ് ഒ യുടെ വസതി സ്ഥിതി ചെയ്യുന്ന ബംഗ്ലാവ് മുരുപ്പ് ഭാഗം ഡിവിഷണൽ ഫോറസ്റ്റ് ഓഫിസ് – ഇവിടേക്കുള്ള പാത എല്ലാം ഇനി റിസർവ്വ് വനത്തിന്റെ ഭാഗമാണ്. ടൗണിൽ പോലീസ്സ്റ്റേഷനു സമീപം വനം വകുപ്പ് റിസർച്ച് വനഭൂമി എന്ന ബോർഡും സ്ഥാപിച്ചു. ബോർഡിനെ ചോദ്യം ചെയ്തവരോട് വനമേധാവിയുടെ യാത്ര തടസം ഒഴിവാക്കാനാണ് ബോർഡ് സ്ഥാപിച്ചതെന്നാണ് വനം അധികൃതരുടെ വിശദീകരണം.

ജനങ്ങളുടെയും, സാമൂഹിക പ്രവർത്തകരുടെയും കണ്ണിൽ പൊടി ഇട്ട് കൊണ്ടാണ് വനം അധികൃതർ കൂടുതൽ വന മേഖലകൾ സൃഷ്ടിക്കുന്നത്. അതിനിടെ തണ്ണിത്തോട് തേക്കുത്തോട്, കൊക്കാത്തോട് പോലെയുള്ള വന
മേഖലകൾ ഉൾപ്പെടുന്ന
പ്രദേശങ്ങളിലെ പരമാവധി ജനവാസം ഒഴിവാക്കാനായുളള പ്രവർത്തനങ്ങളും തകൃതിയിലാണ്. സ്വയമേ ഒഴിഞ്ഞ് പോകാൻ ഇവർക്ക് അവസരം നൽകിയിട്ടുണ്ട് സ്വയം കാടിറങ്ങുന്നവർക്ക് 15 ലക്ഷം രൂപയാണ് നൽക്കുക. വസ്തുവിന്റെ വിസ്തീർണം അനുസരിച്ച് തുകയിൽ ഏറ്റകുറച്ചിലുകൾ ഉണ്ടാവാം. ഇതിനിടെ ജനങ്ങളും വിവിധ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലെ പുതിയ വന മേഖലകൾ ഭാവിൽ എത്തരത്തിലുള്ള വെല്ലുവിളികൾ ഉയർത്തുമെന്ന് കാത്തിരുന്ന് തന്നെ കാണാം. നിലവിൽ വനം ഉദ്യോഗസ്ഥരോട് ഇതേ പറ്റി അഭിപ്രായം ആരാഞ്ഞാൽ യാതൊരു വന നിയമങ്ങളും ഇവിടെ ബാധകമാകില്ലെന്ന് വെളിപ്പെടുത്തലുകൾ മാത്രം കേൾക്കാം. എന്നാൽ നിലവിൽ പരിസ്ഥിതിലോല പ്രദേശങ്ങൾ ഉൾപ്പെടുന്ന വന ഗ്രാമങ്ങളിലെ ഭൂരിപക്ഷം ജനങ്ങൾക്കും നിയമാനുസൃതം പട്ടയം ഉൾപ്പെടെ ഉണ്ടെങ്കിലും പുതിയ പദ്ധതികൾക്കോ, മരങ്ങൾ മുറിക്കാനോ വലിയ നിർമ്മാണങ്ങൾ നടത്താനോ അനുമതിയില്ല.

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തോട് ചേർന്നാണ് കോന്നി താലൂക്ക് ആശുപത്രി സ്ഥിതി ചെയ്യുന്നത്.ഇതിന്റെ ഭാവിയെയും വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കനിവിനായി കാക്കേണ്ടിവരും. നിലവിൽ വനഭൂമി അല്ലാതിരുന്നിട്ടും വനത്തോട് ചേർന്ന ഭാഗം എന്ന നിലയിൽ കോന്നി മെഡിക്കൽ കോളജ് നിർമ്മാണത്തിന് ഇത്തരം അനുമതിക്കായി ഏറെ കാത്തിരിക്കേണ്ടി വന്നിരുന്നു. ജനങ്ങളോട് യാതൊരു വിശദീകരണവും നൽകാതെ വനം ഉദ്യോഗസ്ഥർ രഹസ്യമായി ജനവാസ മേഖലകളിൽ റിസർവ് വനഭൂമികൾ സൃഷ്ടിച്ചെടുക്കുന്നത് എന്തിനാണ് എന്ന ചോദ്യവും ഉയരുകയാണ്. 80 വർഷത്തിലധികമായി റവന്യു ഭൂമിയായി കിടന്നിരുന്ന പ്രദേശങ്ങളാണ് ഇപ്പോൾ റിസർവ്വ് വനഭൂമി ആയത് എന്നതും ശ്രദ്ധേയമാണ്. ജനങ്ങളിൽ പലർക്കും ഇപ്പോഴും ഇതേ പറ്റി വ്യക്തത ഇല്ല എന്നതാണ് ഏറെ കൗതുകകരം. ആനക്കൂട് ഭാഗത്ത് പൊന്തനാക്കുഴി ഭാഗം നേരത്തേ തന്നെ മലയിടിച്ചിൽ സാധ്യത
പ്രദേശമായി റവന്യു – ജിയോളജി വകുപ്പുകളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഇവിടെയുള്ള 50 കുടുംബങ്ങളെ മാറ്റി പാർപ്പിക്കാനുള്ള നടപടികളും നടന്നു വരുന്നതിനിടെയാണ് കൂടുതൽ നിയന്ത്രങ്ങൾക്ക് ഉള്ള വഴികൾ തുറക്കുന്നത്. വനവും വന നിയമങ്ങളും എത്തരത്തിൽ ഈ പ്രദേശങ്ങളിലെ ബാധിക്കുമെന്നത് ഇനി കാത്തിരുന്ന് കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments