Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLocal newsമാരാമൺ കൺവൻഷൻ ഫെബ്രുവരി 11 മുതൽ: ഓലപ്പന്തൽ നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു

മാരാമൺ കൺവൻഷൻ ഫെബ്രുവരി 11 മുതൽ: ഓലപ്പന്തൽ നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു

പി-പി ചെറിയാൻ

മാരാമൺ: ഫെബ്രുവരി 11 മുതൽ ആരംഭിക്കുന്ന 129-മത് മാരാമൺ കൺവൻഷന്റെ പന്തൽ ഓലമേയുന്ന ജോലികൾ സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പായുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. 

സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി എബി കെ ജോഷ്വാ, സഞ്ചാര സെക്രട്ടറി ജിജി വർഗ്ഗീസ്, ട്രഷറർ ഡോ. എബി തോമസ് വാരിക്കാട്, കറസ്പോണ്ടന്റ് സെക്രട്ടറി പ്രൊഫ. ഏബ്രഹാം പി മാത്യു, ഓലമേയൽ കൺവീനർമാരായ പി കെ കുരുവിള, ജിബു തോമസ് ജോൺ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ തോമസ് കോശി, റ്റിജു എം. ജോർജ്ജ്, പി പി അച്ചൻകുഞ്ഞ്, സുബി തമ്പി, കോയിപ്പുറം ബ്ളോക്ക് പഞ്ചായത്ത് അംഗം അനീഷ് കുന്നപ്പുഴ, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് റോയി ഫിലിപ്പ്, കോഴഞ്ചേരി, മാരാമൺ, ചിറയിറമ്പ് ഇടവകകളിലെ വികാരിമാർ, സുവിശേഷകർ, സമീപ ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ എന്നിവർ പങ്കെടുത്തു. 

മാരാമണ്ണിന് ചുറ്റുപാടുമുള്ള 30 പള്ളികളുടെ ചുമതലയിലാണ് ഓലമേയൽ നിർവഹിക്കുന്നത്. ഫെബ്രുവരി ആറാം തീയതിയോടുകൂടി ഓലമേയൽ പൂർത്തിയാകും. ഒരു ലക്ഷത്തിലധികം പേർക്ക് ഇരിക്കാവുന്ന വിശാലമായ പന്തലാണ് ക്രമീകരിച്ചിരിക്കുന്നത്. അത്യാധുനികമായ എല്ലാ സംവിധാനങ്ങളേയും മാറ്റിവെച്ച് പമ്പാനദിയിൽ രൂപപ്പെട്ട മണൽ തിട്ടയിൽ ഓലപ്പന്തൽ കെട്ടി തിരുവചനം കേൾക്കാൻ കാത്തിരിക്കുന്ന ജനം ലോകത്തിൽ തന്നെ അപൂർവമായ കാഴ്ചയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments