ചന്ദനപ്പള്ളി: ജീവിതം മനോഹരവും വൈവിധ്യം നിറഞ്ഞതാണെന്നും, ഇതെല്ലാം ഒരു തരത്തിൽ ദൈവത്തിന്റെ പദ്ധതിയുടെ ഭാഗം കൂടിയാണെന്നും മന്ത്രി വീണാ ജോർജ്ജ്.
മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദീകനും ചന്ദനപ്പള്ളി വലിയപള്ളി ഇടവകാംഗവും മാർ ഗ്രിഗോറിയോസ് സ്നേഹാലയം ഡയക്ടറുമായ കുര്യൻ വർഗ്ഗീസ് കോർ എപ്പിസ്കോപ്പായുടെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷം ചന്ദനപ്പള്ളി വലിയപള്ളിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഏകസ്ഥ ജീവിതം കൂടുതൽ സ്വാതന്ത്ര്യവും സമയവും നൽകുമ്പോൾ സന്യാസം കൂടുതൽ സംരക്ഷണവും ശിക്ഷണവും ഉറപ്പാക്കുന്നു എന്നും വിവാഹജീവിതം കുടുംബജീവിതത്തിന്റെ സന്തോഷങ്ങൾ സമ്മാനിക്കുമ്പോൾ, പൗരോഹിത്യജീവിതം ദൈവത്തെയും മനുഷ്യനെയും ബന്ധിപ്പിക്കുന്ന ചാലകം ആകുന്നു എന്നും മന്ത്രി കൂട്ടിചേർത്തു.
ഓരോരുത്തരും സ്വന്തം വികാരങ്ങളും ഭാവനകളും അനുസരിച്ച് ഭക്തിയെയും ആത്മീയതയും ചിത്രീകരിക്കുന്നുവെന്നും എന്നാൽ ഭക്തി ,വിശുദ്ധി, ആത്മീയ , തുടങ്ങിയ അനുഷ്ഠാനത്തിൽ അല്ല സ്നേഹത്തിലും നീതിയിലും രൂപാന്തരപ്പെട്ട ഹൃദയത്തിലാണെന്ന് മലങ്കര സഭയുടെ വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലീമിസ് തിരുമേനി അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ദൈവഹിതം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയാണ് ആത്മീയത എന്നും അതിലേക്കാണ് നാം യാത്ര ചെയ്യേണ്ടതെന്നും അനുഗ്രഹ പ്രഭാഷണം നടത്തിയ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റം പറഞ്ഞു.
ഡോ.ജോസഫ് മാർ ദീവന്നാസിയോസ് ,ഡോ. ഗീവർഗ്ഗീസ് മാർ തിയോഫിലോസ് എന്നിവർ അനുഗ്രഹ സന്ദേശം നൽകി.
സഭാ വൈദീക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ ,ഭദ്രാസന സെക്രട്ടറി ഫാ. ജോൺസൺ കല്ലിട്ടേതിൽ കോർ എപ്പിസ്കോപ്പാ, ഇടവക വികാരി ഫാ. ഷിജു ജോൺ, ഫാദർ ജോം മാത്യു,
ഫാ.ജോൺ ഫിലിപ്പോസ്, റവ.നാഥാനിയേൽ റമ്പാൻ,ഫാ.ജെയിംസ് കോർ എപ്പിസ്കോപ്പ,ഫാ. ബെന്നി നാരകത്തിനാൽ, അഡ്വ.അനിൽ പി വർഗീസ് ,ഡോ. ജോർജ്ജ് വർഗ്ഗീസ് കൊപ്പാറ,എബ്രഹാം ജോർജ് ,പ്രൊഫസർ ജേക്കബ് കെ ജോർജ്ജ്,ലിസി റോബിൻസ്, പ്രൊഫ.കെ ജെ ചെറിയാൻ , മാത്യൂസ് പി ജേക്കബ് , ട്രസ്‌റ്റി കെ എസ് തങ്കച്ചൻ, സെക്രട്ടറി പിഡി ബേബിക്കുട്ടി , ഡോ.എലിസബേത്ത് ടോമി , റോയി വർഗ്ഗീസ് ,മനോജ് ചന്ദനപ്പള്ളി, എലിസബത്ത് മാമ്മൻ ജേക്കബ്, റീബി അന്ന ജേക്കബ് എന്നിവർ പ്രസംഗിച്ചു .
ഗാന ശുശ്രൂഷക്ക് ഹന്നാ ടോമി, സാറാ ടോമി, ലിയാം എസ് കോയിക്കൽ, റോയി പുത്തൂർ എന്നിവർ നേത്യത്വം നൽകി. ജൂബിലേറിയൻ കുര്യൻ വർഗീസ് കോർ എപ്പിസ്കോപ്പ മറുപടി പ്രസംഗം നടത്തി. വിവിധ സഭാസ്ഥാനികളും ഇടവക പ്രതിനിധികളും വ്യക്തികളും സംഘടനകളും കുടുംബാംഗങ്ങളും ജൂബിലേറിയന് ഉപഹാരങ്ങൾ സമർപ്പണം നടത്തി. വിശുദ്ധ കുർബാനയ്ക്ക് റവ. കുര്യൻ വർഗീസ് കോർ എപ്പിസ്കോപ്പാ മുഖ്യകാർമികത്വം വഹിച്ചു.