റാന്നി: യുഡിഎഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പദയാത്രയുടെ ഭാഗമായി കല്ലൂപ്പാറ മണ്ഡലത്തിൽ നടന്ന പദയാത്രയുടെ സമാപന സമ്മേള്ളനം കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റും യു ഡി എഫ് ജില്ലാ ചെയർമാനുമായ അഡ്വ. വർഗ്ഗീസ് മാമ്മൻ ഉദ്‌ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം പുതുശ്ശേരി, കെ പി സി സി എക്സി.അംഗം അഡ്വ.റെജി തോമസ് , ഡിസിസി ജന.സെക്രട്ടറി കോശി പി സക്കറിയ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അഡ്വ.ശ്രീജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
യുഡിഎഫ് പദയാത്ര : കല്ലൂപ്പാറയിൽ അഡ്വ. വർഗ്ഗീസ് മാമ്മൻ ഉദ്‌ഘാടനം ചെയ്തു
RELATED ARTICLES



