Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLocal news"ഉമ്മൻചാണ്ടി ജനമനസ്സുകളിൽ ഒരിക്കലും അണയാത്ത പ്രകാശഗോപുരം": കെ പി സി സി സെക്രട്ടറി എൻ....

“ഉമ്മൻചാണ്ടി ജനമനസ്സുകളിൽ ഒരിക്കലും അണയാത്ത പ്രകാശഗോപുരം”: കെ പി സി സി സെക്രട്ടറി എൻ. ഷൈലാജ്

പത്തനംതിട്ട: ഉമ്മൻ ചാണ്ടി ജനമനസ്സുകളിൽ ഒരിക്കലും അണയാത്ത  പ്രകാശഗോപുരമാണെന്ന് കെ പി സി സി സെക്രട്ടറി എൻ. ഷൈലാജ്.  കേരള പ്രദേശ് കർഷക കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ ഒന്നാം അനുസ്മരണദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഉമ്മൻചാണ്ടി എന്ന പേര് സ്നേഹത്തിന്റെ പര്യായമായി ജനങ്ങൾ അംഗീകരിച്ചു കഴിഞ്ഞെന്നും ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹത്തെ വേട്ടയാടിയവർ ഇപ്പോൾ പശ്ചാത്താപവിവശരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ടി.എച്ച് സിറാജുദീൻ അധ്യക്ഷനായ സമ്മേളനത്തിൽ ജോജി ഇടക്കുന്നിൽ, അജി അലക്സ്, സലിം പെരുനാട്, വല്ലാറ്റൂർ വാസുദേവൻ, കെ.എൻ രാജൻ, അഷറഫ് അപ്പാക്കുട്ടി, ഈപ്പൻ, കര്യൻ, ദേവകുമാർ, അബ്ദുൽ കലാം, സന്തോഷ് കുമാർ, ജോമോൻ കോശി, എസ്.റ്റി ഷാജികുമാർ, ഷാജി കുളനട, സി കെ അർജുനൻ, ജോസ് കലഞ്ഞൂർ, റെനീസ്മുഹമ്മദ്, ജി. എസ്.സന്തോഷ് കുമാർ, നജീബ്, നജീർ, ഷൂജ, ടോബി തോമസ് എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments