പത്തനംതിട്ട: ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരിമല തീർത്ഥാടകർക്കായുള്ള ഹെൽപ്പ് ഡെസ്കിൻ്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പത്തനംതിട്ട കെ എസ് ആർ ടി സി ബസ് ടെർമിനലിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്കിൽ എത്തുന്ന തീർത്ഥാടകർക്ക് വിവിധ സഹായങ്ങളും സൗകര്യങ്ങളും ലഭ്യമാണ്.
ഹെൽപ്പ് ഡെസ്കിൽ വെർച്ചൽ ക്യൂ ബുക്കിംഗ്, മെഡിസിൻ, പഴങ്ങൾ, യാത്രാസൗകര്യം, ചുക്ക് കാപ്പി, സ്നാക്സ്, പാനീയങ്ങൾ, ചൂടുവെള്ളം എന്നിവ സൗജന്യമായി വിതരണം ചെയ്യുന്നു.
ഹെൽപ്പ് ഡെസ്കിന്റെ ഔദ്യോഗിക ഉദ്ഘാടനം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും മുൻ പ്രതിപക്ഷ നേതാവും കൂടിയായ രമേശ് ചെന്നിത്തല നവംബർ 21ന് വൈകിട്ട് 4.30 ന് നിർവഹിക്കും. മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫസർ പി ജെ കുര്യൻ മുഖ്യ സന്ദേശം നൽകും. ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ പ്രൊഫസർ സതീഷ് കൊച്ചു പറമ്പിൽ യോഗത്തിൽ സംബന്ധിക്കും.
ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡൻറ് നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിലാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം നടത്തുക.
സംസ്ഥാന ജനറൽ സെക്രട്ടറി മനോഷ് ഇലന്തൂർ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സലീൽ സാലി, ജില്ലാ സെക്രട്ടറി അഡ്വ: ലിനു മാത്യു, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി മനു തയ്യിൽ, ഇലന്തൂർ ഗ്രാമപഞ്ചായത്ത് അംഗം വിൻസൻ തോമസ് ചിറക്കാല, കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് അസ്‌ലം കെ അനൂപ്, ജില്ലാ ജനറൽ സെക്രട്ടറി കാർത്തിക്ക് മുരിങ്ങമംഗലം, ജില്ലാ കമ്മിറ്റി അംഗം ആകാശ് ഇലഞ്ഞാന്ത്രമണ്ണിൽ, കെ സ് യു ടൗൺ യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് അർഫാൻ, മാരിക്കണ്ണൻ, അനക്സ് ആർ, സലീം ഇസ്മാഈൽ എന്നിവരും ഹെൽപ്പ് ഡസ്ക്കിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടുന്ന സഹകരണം നൽകുന്നു.
ഹെൽപ്പ് ഡെസ്കിൻ്റെ പ്രവർത്തനം തീർത്ഥാടകരുടെ സുരക്ഷയും അനായാസ യാത്രയും ലക്ഷ്യമിട്ടുള്ളതാണ്. പത്തനംതിട്ടയിൽ നിന്ന് ശബരിമലയിലേക്ക് പോകുന്ന ഭക്തർക്ക് ഈ സേവനങ്ങൾ സഹായകരമാവും