പത്തനംതിട്ട: മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിന്റെ കാവൽ പിതാവായ വി. സ്തേഫാനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ജനുവരി 7,8 തീയതികളിൽ നടക്കും. പെരുന്നാളിന് വികാരി റവ. ഫാ. ഗബ്രിയേൽ ജോസഫ് കൊടിയേറി . രാവിലെ വി. മൂന്നിന്മേൽ കുർബ്ബാനക്ക് റവ. ഫാ. ബിജോ പീടികയിൽ നേതൃത്വം നൽകി. വെരി. റവ. ഫാ. കോശി ഫിലിപ്പ് കോർ എപ്പിസ്കോപ്പ, അസിസ്റ്റന്റ് വികാരി റവ. ഫാ. കോശി വി. വർഗ്ഗീസ്, റവ. ഫാ. ബിജോ പീടികയിൽ ട്രസ്റ്റി റ്റി. ജെ. ചെറിയാൻ, സെക്രട്ടറി ഏബൽ മാത്യു ബിജു ഗീവർഗ്ഗീസ് സാജൻ ദാനിയേൽ എന്നിവർ നേതൃത്വം നൽകി. 7ന് രാവിലെ വി.കുർബ്ബാനക്ക് വികാരി റവ. ഫാ. ഗബ്രിയേൽ ജോസഫ് നേതൃത്വം നൽകും .
വൈകിട്ട് 5.30ന് സന്ധ്യാ നമസ്ക്കാരത്തിന് ശേഷം 6.30ന് ഭക്തിനിർഭരമായ റാസ പള്ളിയിൽനിന്ന് ആരംഭിച്ച് സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ വഴി ടൗൺ ചുറ്റി കൈപ്പട്ടൂർ റോഡ് വഴി പള്ളിയിൽ തിരികെ എത്തിച്ചേരും വാദ്യമേളങ്ങളുടെ ഡിസ്പ്ലേയും ആകാശദീപക്കാഴ്ച്ചയും ഉണ്ടാകും. 8ആം തീയതി വി. അഞ്ചിന്മേൽ കുർബ്ബാനക്ക് മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബെസ്സലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നേതൃത്വം നൽകും. തുടർന്ന് പള്ളിക്ക് ചുറ്റും പ്രദിക്ഷണം ആശീർവ്വാദം നേർച്ചവിളമ്പ് എന്നിവയുണ്ടാകും.