ന്യൂഡല്‍ഹി: രാജ്യതലസ്ഥാനനഗരിയില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ച് ഹിന്ദുത്വ സംഘടനകളുടെ ആക്രമണം. ജി.ടി.ബി എന്‍ക്ലേവിലെ ചര്‍ച്ചിലാണ് ജയ് ശ്രീറാം വിളികളോടെയെത്തിയ 20 അംഗ ഹിന്ദുത്വസംഘം ആക്രമണമഴിച്ചുവിട്ടത്. ചര്‍ച്ചിനുള്ളല്‍ നാശം വിതച്ച അക്രമികള്‍ പ്രാര്‍ഥനയ്‌ക്കെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ വിശ്വാസികളെ വടികളും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ചര്‍ച്ചിലുണ്ടായിരുന്ന സംഗീത ഉപകരണങ്ങള്‍ കത്തികൊണ്ട് കീറി നശിപ്പിക്കുകയും ചെയ്തു. വിശുദ്ധ ബൈബിളും യേശുവിന്റെ ചിതങ്ങളും നശിപ്പിച്ചതായു ചര്‍ച്ച് കമ്മിറ്റി പറഞ്ഞു. ആര്‍.എസ്.എസിന്റെയും ബജ്‌റംഗ്ദളിന്റെയും പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് പാസ്റ്റര്‍ സത്പാല്‍ ഭാട്ടി അറിയിച്ചു.
സമീപകാലത്തൊന്നും ഇങ്ങനെയൊരു അവസ്ഥ ഉണ്ടായിട്ടില്ലെന്നും സ്വന്തം ഇടത്ത് പോലും സുരക്ഷ ഇല്ലാതായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഹിന്ദുക്കളെ മതം മാറ്റാന്‍ ശ്രമം നടക്കുന്നത് കൊണ്ടാണ് ആക്രമണം നടത്തിയതെന്നാണ് സംഘ്പരിവാര്‍ പ്രതികരിച്ചത്. ഹിന്ദു ഭൂരിപക്ഷപ്രദേശത്ത് എന്തിനാണ് ഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ ചോദിച്ചു. സംഭവത്തില്‍ ചര്‍ച്ച് മാനേജ്‌മെന്റിന്റെ പരാതിയില്‍ കേസെടുത്തു.
സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.