Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅതിഥി തൊഴിലാളികളുടെ ഐഡി കാർഡുകൾ പരിശോധിക്കും, കരാറുകാർ ലൈസൻസ് എടുത്തിരിക്കണം;മന്ത്രി വി.ശിവൻകുട്ടി

അതിഥി തൊഴിലാളികളുടെ ഐഡി കാർഡുകൾ പരിശോധിക്കും, കരാറുകാർ ലൈസൻസ് എടുത്തിരിക്കണം;മന്ത്രി വി.ശിവൻകുട്ടി

കേരളം അതിഥി തൊഴിലാളികൾക്ക് നൽകുന്ന പരിരക്ഷ ദൗർബല്യമായി കാണരുതെന്ന് മന്ത്രി വി ശിവൻകുട്ടി. ആലുവയിൽ ഉണ്ടായത് മനസാക്ഷിയുള്ള ഒരു മനുഷ്യനും അംഗീകരിക്കാൻ സാധിക്കാത്തത്.
കേരളം കരയുന്നു. ഭാവിയിൽ ഇനി ഇത് മറ്റാർക്കും ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. കർശന നിലപാടിലേക്ക് പോകുമെന്ന് അദ്ദേഹം പറഞ്ഞു.

തൊഴിലാളികളെ കൊണ്ട് വരുന്ന കരാറുകാർ ലേബർ ഓഫിസിൽ നിന്ന് ലൈസൻസ് എടുത്തിരിക്കണം. പുതുതായി ആരംഭിക്കുന്ന ആപ്പിൽ അതിഥി തൊഴിലാളിയുടെ മുഴുവൻ വ്യക്തി വിവരങ്ങളും രേഖപ്പെടുത്തും. ക്യാമ്പുകളിൽ ലേബർ ഉദ്യോഗസ്ഥർ പരിശോധന നടത്തുമെന്നും ഐ ഡി കാർഡുകൾ പരിശോധിക്കും. പൊലീസിൻ്റെ കൂടി സഹായം തേടും.നിയമ നിർമാണം കൊണ്ടു വരും. ക്രിമിനൽ പശ്ചാത്തലമുള്ളവർ കേരളത്തിൽ എത്തുന്നത് തടയുന്ന തരത്തിൽ നിയമനിർമാണം നടപ്പിലാകും.
കൊടും ക്രൂരതകൾ കാണിക്കുന്നവർ കേരളത്തിൽ എത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കും.

കേരളത്തിൽ കുട്ടികളുടെ സുരക്ഷിതത്വം സർക്കാർ ഉറപ്പ് വരുത്തുന്നുണ്ട്. ഇത്തരം ഒരു സംഭവം കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ കൂട്ടായ പരിശ്രമം വേണം. കടുത്ത മുൻകരുതൽ നടത്താം, പൊലീസ് വീഴ്ച്ചയെന്ന പ്രതിപക്ഷ ആരോപണം ശരിയല്ല, വിഷമം കൊണ്ട് കേരളം കത്തി കൊണ്ടിരിക്കുമ്പോൾ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയല്ല. പൊലീസ് കൃത്യമായി നടപടി എടുത്തു. പ്രതിയെ പിടികൂടി, രാഷട്രീയ ദുഷ്ടലാക്കോടെയുള്ള പ്രചരണം തരംതാണ നടപടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.

കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന അതിഥി തൊഴിലാളികളുടെ കണക്ക് 5, 16,0350, എന്നാൽ ഈ കണക്ക് പൂർണമല്ല. അതിഥി തൊഴിലാളികൾ വന്നും പോയും നിൽക്കുന്നവരാണ്.ഒരു മാസത്തിനുള്ളിൽ കണക്കിൽ കൃത്യത വരുത്തും.ലേബർ ഓഫിസർമാരെ രംഗത്തിറക്കും.ലേബർ ഓഫിസർമാരുമായി ഇന്ന് മന്ത്രി ചർച്ച നടത്തുംമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ കേരളം അപമാന ഭാരത്താൽ തലകുനിക്കുന്നുവെന്ന് പി എം എ സലാം പ്രതികരിച്ചു. ക്രമസമാധാന നില ഇത്രത്തോളം തകർന്ന ഒരു കാലഘട്ടം കേരളത്തിൽ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല എങ്കിൽ വകുപ്പ് മറ്റൊരാൾക്ക് നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments