ഓട്ടവ: രാജ്യ തലസ്ഥാനത്ത് സിഖ്‌സ് ഫോർ ജസ്റ്റിസ് ഞായറാഴ്ച നടത്തിയ റഫറണ്ടത്തെ ശക്തമായി വിമർശിച്ച് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് പട്‌നായിക്. ഈ റഫറണ്ടത്തെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കാനഡയുടെ ഇടപെടലായി കാണുന്നുവെന്നും, കാനഡ ഇതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്നും പട്‌നായിക് പറഞ്ഞു. സിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം.
‘നിങ്ങൾക്ക് നടത്താൻ കഴിയുന്ന ഒരു പരിഹാസ്യമായ റഫറണ്ടമാണിത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം, സമാധാനപരമായ പ്രതിഷേധം നടത്തുന്നതോ എന്തെങ്കിലും ആവശ്യപ്പെടുന്നതോ ഒരു രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാണ്. ഞങ്ങൾക്ക് അതിൽ ഒരു പ്രശ്നവുമില്ല. വാസ്തവത്തിൽ, ഇന്ത്യയിൽ, ഒരു ഖലിസ്ഥാൻ സർക്കാർ രൂപീകരിക്കാൻ ആവശ്യപ്പെടുന്ന രാഷ്ട്രീയ പാർട്ടികളുണ്ട്, അവർ പാർലമെന്റിലുമുണ്ട്’, പട്‌നായിക് പറഞ്ഞു.താൻ ആരെയും കുറ്റപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും എന്നാൽ ഇന്ത്യയിൽ ഈ വിഷയം സെൻസിറ്റീവ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



