Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇറാനിലെ ഇരട്ട സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 73​ കടന്നു

ഇറാനിലെ ഇരട്ട സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 73​ കടന്നു

തെഹ്റാൻ: ഇറാനിൽ ഭീകരാക്രണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 73 കടന്നു. 170 ​​ലേറെ​ പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്.. അ​തെ സമയം മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് ഇറാനിൽ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്.

കെർമാൻ പ്രവിശ്യയിലുള്ള ഇറാ​ൻ ​റിപബ്ലിക്കൻ ഗാർഡ്​ കമാൻഡർ ആയിരുന്ന ഖാസിം സുലൈമാനിയുടെ സ്മാരക കുടീരത്തിന് സമീപത്താണ് സ്‌ഫോടനങ്ങളുണ്ടായത്. അദ്ദേഹത്തിന്റെ ചരമവാർഷികവുമായി ബന്ധപ്പെട്ട ചടങ്ങിൽ പ​ങ്കെടുക്കാൻ പ്രദേശത്ത് ആയിരങ്ങൾ എത്തിയിരുന്നു. അവർക്കിടയിലാണ് റിമോർട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തിയത്.

സുലൈമാനിയുടെ സ്മാരകത്തിൽ നിന്ന് 700 മീറ്റർ ദൂരയൊണ് ആദ്യ സ്ഫോടനം നടന്നതെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ തസ്നിംറിപ്പോർട്ട് ചെയ്യുന്നു.പ്രാദേശിക സമയം വൈകുന്നേരം 3.04 നാണ് ആദ്യസഫോടനമുണ്ടായത്. 13 മിനിട്ടുകൾക്ക് ശേഷമാണ് രണ്ടാമത്തെ സ്ഫോടനം ഉണ്ടായത്.

നടന്നത് ഭീകരാക്രമണമെന്ന് കെർമാൻ ഗവർണറും വ്യക്തമാക്കി. സ്ഫോടത്തിന് പിന്നിൽ ആരാ​ണെന്ന് വ്യക്തമായിട്ടില്ല.സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റവരുമായി ആശുപത്രികളിലേക്ക് പായുന്ന ആംബുലൻസുകളു​ടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

2020 ജനുവരി മൂന്നിനാണ്, അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവനുസരിച്ച്, യു.എസ് സൈന്യം, ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണത്തിൽ സുലൈമാനിയെയും ഇറാഖിന്റെ അർദ്ധസൈനിക വിഭാഗത്തിന്റെ ഡെപ്യൂട്ടി കമാൻഡർ അബൂ മഹ്ദി അൽ-മുഹന്ദിസിനെയും വധിച്ചത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com