കാരക്കാസ്: വെനസ്വേലയുടെ എണ്ണ ടാങ്കറുകൾ പിടിച്ചെടുക്കുന്നത് കുറ്റകരമാക്കുന്ന ബില്ലിന് പാർലമെന്റിന്റെ അംഗീകാരം. പ്രസിഡന്റ് നിക്കോളാസ് മദുരോക്കെതിരെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എണ്ണ ടാങ്കറുകൾ പിടിച്ചെടുക്കലടക്കമുള്ള സമ്മർദതന്ത്രങ്ങൾ നടത്തുന്നതിനാലാണ് ഈ നീക്കം.
കരീബിയൻ കടലിൽ വെനിസ്വേലയുടെ രണ്ട് ടാങ്കറുകൾ യു.എസ് സേന അടുത്തിടെ പിടിച്ചെടുത്തിരുന്നു. തുടർന്നാണ് അടിയന്തരമായി രണ്ട് ദിവസത്തിനകം ദേശീയ അസംബ്ലിയിൽ ബിൽ അവതരിപ്പിച്ച് അംഗീകരിച്ചത്. യു.എസിന്റെ സാമ്പത്തിക ഉപരോധങ്ങൾ മറികടക്കാൻ ഉപയോഗിക്കുന്നെന്ന് ആരോപിച്ചാണ് വെനിസ്വേലയുടെ എണ്ണടാങ്കറുകൾ ട്രംപ് ഭരണകൂടം പിടിച്ചെടുത്തത്.



