Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഏകീകൃത കുർബാന ആഹ്വാനവുമായി സിറോ മലബാർ സഭ; മാർപാപ്പയുടെ നിർദ്ദേശം പാലിക്കണമെന്നും സിനഡ് സർക്കുലർ

ഏകീകൃത കുർബാന ആഹ്വാനവുമായി സിറോ മലബാർ സഭ; മാർപാപ്പയുടെ നിർദ്ദേശം പാലിക്കണമെന്നും സിനഡ് സർക്കുലർ

കൊച്ചി: ഏകീകൃത കുർബാന ആഹ്വാനവുമായി സിറോ മലബാർ സഭ സിനഡ് സർക്കുലർ. മാർപാപ്പയുടെ നിർദ്ദേശം പാലിക്കണമെന്നും എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാ പള്ളികളിലും ഏകീകൃത കുർബാന അർപ്പിക്കണമെന്നും സർക്കുലറിൽ പറയുന്നു. സർക്കുലർ അടുത്ത ഞായറാഴ്ച എല്ലാ പള്ളികളിലും വായിക്കണമെന്നും നിർദ്ദേശമുണ്ട്.

സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പ് സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ സർക്കുലറിലാണ് ഏകീകൃത കുർബാന ആഹ്വാനം. ഈ മാസം 13ന് അവസാനിച്ച 32മത് മെത്രാൻ സിനഡ് യോഗത്തിലെ തീരുമാനപ്രകാരമാണ് സർക്കുലർ. മാർപാപ്പയുടെ വീഡിയോ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കണമെന്ന് സർക്കുലറിൽ പറയുന്നു. സഭയിലെ എല്ലാ ബിഷപ്പുമാരും ഒപ്പുവെച്ച സർക്കുലർ അടുത്ത ഞായറാഴ്ച എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും കുർബാന മധ്യേ വായിക്കണമെന്നും വിശ്വാസികൾക്ക് ലഭ്യമാക്കണമെന്നും സർക്കുലർ നിർദേശിക്കുന്നു.

കഴിഞ്ഞ ഡിസംബർ 25 ക്രിസ്മസ് ദിനത്തിൽ ഏകീകൃത കുർബാന നടപ്പാക്കണമെന്ന് മാർപാപ്പയുടെ നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ കുർബാന തർക്കം രൂക്ഷമായി തുടർന്ന സാഹചര്യത്തിൽ അത് നടപ്പിലായില്ല. എല്ലാ വിശ്വാസി വിഭാഗങ്ങളുമായും ചർച്ച നടത്തിയ ശേഷമേ കുർബാന തർക്കത്തിൽ തീരുമാനമെടുക്കൂ എന്ന് പുതിയ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സ്ഥാനാരോഹണ ചടങ്ങിൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ സിനഡ് സർക്കുലറിനോടുള്ള വിശ്വാസി സമൂഹത്തിന്റെ പ്രതികരണം കണ്ടറിയണം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments