പത്തനംതിട്ട: മണ്ഡലകാലത്തിനും മകരവിളക്കിനും ശേഷം കാനനപാതയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്ത്. ശബരി ശുചിത്വം എന്ന പേരിട്ടിരിക്കുന്ന ഈ പദ്ധതി ശബരിമല ഹെൽപ്പ് ഡെസ്ക് പ്രവർത്തകരാണ് ഏകോപിപ്പിക്കുന്നത്.
നടയടച്ചതിനുശേഷം ശബരിമലയിലേക്കുള്ള തിരക്ക് കുറയുന്ന അവസരത്തിൽ ശബരിമല പാതയ്ക്ക് ഇരുവശത്തുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ് ഇവർ വേർതിരിക്കുന്നത്. വർഷമായി ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന യൂത്ത് കോൺഗ്രസ് ഹെൽപ്പ് ഡെസ്കിന് നേതൃത്വം നൽകുന്നത് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയാണ്. മണ്ഡലകാലത്ത് മുഴുവൻ സമയ പ്രവർത്തനത്തിനായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇവർ സജ്ജരാക്കിയിരുന്നു.
കഴിഞ്ഞ മണ്ഡലകാലത്ത് ആവശ്യസമയത്ത് ഭക്ഷണം വൈദ്യസഹായം തുടങ്ങിയ സഹകരണങ്ങളുമായി ഹെൽപ്പ് ഡെസ്ക് ഇതിനുമുമ്പും ശ്രദ്ധയെ ആകർഷിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, മുഹമ്മദ് സലീൽ സാലി,സുനിൽ യമുന,സുധീഷ് സി പി,ഷാനി കണ്ണംങ്കര,കാർത്തിക്ക് മുരിംങ്ങമംഗലം,മഹേഷ് ബി എന്നിവർ നേതൃത്വം നൽകി.