കുവൈത്ത് സിറ്റി: കുവൈത്തിൽ ഇലക്ട്രിക് കാറുകൾ വ്യാപകമാക്കാൻ ഒരുങ്ങി അധികൃതര്‍. അടുത്ത വര്‍ഷങ്ങളില്‍ രാജ്യത്ത് ഇലക്ട്രിക് കാറുകൾ കൂടുതൽ പ്രചാരത്തിലാക്കാനാണ് പദ്ധതിയിടുന്നത്.
പരിസ്ഥിതി സൗഹൃദമായ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെയും ഗ്രീന്‍ മൊബിലിറ്റിയെ പിന്തുണയ്ക്കുന്നതിന്റെയും ഭാഗമായാണ് ഇലക്ട്രിക് കാറുകൾ പ്രോത്സാഹിപ്പിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി കാര്‍ബര്‍ പുറന്തള്ളൽ കുറയ്ക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
പദ്ധതിയുടെ ഭാഗമായി ഓട്ടോമൊബൈൽ ഏജന്റുമാരുടെ യൂണിയനുമായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് ചര്‍ച്ചകള്‍ നടത്തി. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി കാര്‍ രാജ്യത്തെത്തിച്ചിരുന്നു. ദൂരയാത്രകളിൽ ചാർജ് ചെയ്യുന്നതടക്കമുള്ള വെല്ലുവിളികൾ പരിഹരിക്കാൻ രാജ്യമെമ്പാടും ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുവാനും പദ്ധതിയുണ്ട്.