Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews"നോ കിങ്‌സ്" പ്രകടനങ്ങൾക്ക് മറുപിടി: ട്രംപ് കിങ്‌ എന്ന് എഴുതിയ ഫൈറ്റർ ജെറ്റ് വിമാനത്തിൽ ഇരിക്കുന്ന...

“നോ കിങ്‌സ്” പ്രകടനങ്ങൾക്ക് മറുപിടി: ട്രംപ് കിങ്‌ എന്ന് എഴുതിയ ഫൈറ്റർ ജെറ്റ് വിമാനത്തിൽ ഇരിക്കുന്ന എഐ വീഡിയോ പ്രദർശിപ്പിച്ചു

എബി മക്കപ്പുഴ

ഡാളസ്: യുഎസിലെ 50 സംസ്ഥാനങ്ങളിലായി നടന്ന നോ കിങ്‌സ് പ്രതിഷേധങ്ങളിൽ അഞ്ചു ദശലക്ഷത്തിലധികം അമേരിക്കക്കാർ അണിനിരന്നതായി സംഘടകർ പറഞ്ഞതിന്റെ തൊട്ടു പിന്നാലെ ട്രംപിന്റെ എഐ പോസ്റ്റ് പുറത്തിറങ്ങി. ട്രംപിന്റെ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത എഐയിൽ നിർമിച്ച വീഡിയോയിൽ, പ്രതിഷേധക്കാരുടെ മുകളിളുടെ കിരീടം ധരിച്ച ഒരു രാജാവിനെ പോലെയാണ് ട്രംപ് യുദ്ധവിമാനം പറത്തുന്നത്. നോ കിങ്‌സ് പ്രതിഷേധനകളെ പരിഹസിക്കാനുള്ള ട്രംപിന്റെ പുതിയ രീതിയാണെന്ന് നിരവധി ആളുകൾ ഇതിനെ വ്യാഖ്യാനിച്ചു.

എഐ വീഡിയോ അതി മനോഹരം എന്ന തരത്തിലുള്ള കമന്റുകളാണ് കൂടുതലും.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കർശന നടപടികളെയും കുടിയേറ്റ ഏജൻസികളെയും ലക്ഷ്യമിട്ടാണ് പ്രതിക്ഷേധക്കാർ തെരുവിൽ ഇറങ്ങിയത്. ജനാധിപത്യം സംരക്ഷിക്കുക, ഐസിഇ നിലനിർത്തുക എന്നീ എഴുത്തുകൾ എഴുതിയ ബാനറുകൾ ആളുകൾ കൈയിൽ പിടിച്ചിട്ടുണ്ടായിരുന്നു.

ട്രംപിന്റെ എഐ വീഡിയോയ്ക്ക് പുറമെ മുൻ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും രാജാവും രാജ്ഞിയും പോലെ വേഷം ധരിച്ച് നിൽക്കുന്ന എഐ വീഡിയോയും അദ്ദേഹം പങ്കു വെച്ചു.
ട്രംപിന്റെ ഈ പോസ്റ്റുകൾ യുഎസിൽ ഒരു ഡിജിറ്റൽ കൊടുംകാറ്റ് കൊണ്ടുവന്നിട്ടുണ്ട് എന്ന് ഭൂരിഭാഗവും ആൾക്കാർ അഭിപ്രായപെട്ടു.
യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രം അക്കൗണ്ടായ ടീം ട്രംപ് എന്ന പേജിൽ ആൻഡ്രിയ ബോസെല്ലിയുടെ സംഗീതത്തിൽ വൈറ്റ് ഹൗസിന് പുറത്ത് ഒരു രാജാവിന്റെ വേഷം ധരിച്ച് നിൽക്കുന്ന ട്രംപിന്റെ മറ്റൊരു എഐ നിർമിത വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇൻസ്റ്റാഗ്രാമിൽ ആറു ദശലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments