പി.പി ചെറിയാൻ
ഫ്ലോറിഡ: ഓടിക്കൊണ്ടിരുന്ന ബൈക്കിന് പിന്നിലിരുന്ന് ഉറങ്ങിപ്പോയ യുവതി റോഡിലേക്ക് തെറിച്ചുവീണ് മരിച്ചു. അമേരിക്കയിലെ ഫ്ലോറിഡയിൽ ഇന്റർസ്റ്റേറ്റ് 95 ഹൈവേയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് ഈ ദാരുണമായ അപകടം നടന്നത്.
ബൈക്കിന് പിന്നിലിരുന്ന 34 വയസ്സുകാരി ഉറക്കത്തിനിടയിൽ റോഡരികിലെ ഗാർഡ് റെയിലിലേക്ക് തെറിച്ചുവീഴുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ യുവതി മരിച്ചതായി ഫ്ലോറിഡ ഹൈവേ പെട്രോൾ (FHP) അറിയിച്ചു.
അപകടത്തെത്തുടർന്ന് ബൈക്ക് ഓടിച്ചിരുന്ന റിക്കാർഡോ ബെർണൽ (45) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് ബൈക്ക് ഓടിക്കാനുള്ള ലൈസൻസ് ഇല്ലായിരുന്നുവെന്നും, മുൻപ് റദ്ദാക്കിയ ലൈസൻസ് ഉപയോഗിച്ചാണ് വാഹനം ഓടിച്ചതെന്നും പോലീസ് കണ്ടെത്തി. സ്ഥിരം ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന വ്യക്തിയാണ് ഇയാളെന്ന് അധികൃതർ വ്യക്തമാക്കി. മരിച്ച യുവതിയുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.



