ലണ്ടൻ: ബ്രിട്ടന്റെ സുരക്ഷക്ക് റഷ്യ ഏറ്റവും വലിയ ഭീഷണിയാണെന്നും റഷ്യയുമായുള്ള യുദ്ധം ആസന്നമായിരിക്കുന്നുവെന്നും ബ്രിട്ടന്റെ ചാര ശൃംഖലയായ എംഐ6 ന്റെ പുതിയ മേധാവിയായ ബ്ലെയ്‌സ് മെട്രൂവെലി.
കഴിഞ്ഞ തിങ്കളാഴ്ച നശീകരണാത്മകവും വിപുലവുമായ ആക്രമണത്തെക്കുറിച്ച് പുടിന് ഇവർ മുന്നറിയിപ്പ് നൽകിയിരുന്നു. ബ്രിട്ടന്റെ ചാരന്മാർ യുക്രെയ്നെ കൈവിടില്ലെന്ന സൂചനയും അവർ നൽകുകയുണ്ടായി. യു.എസ് മധ്യസ്ഥതയിലുള്ള സമാധാന കരാറിനെക്കുറിച്ച് ബെർലിനിൽ ചർച്ചകൾ തുടരവെയാണ് ഇവരുടെ പ്രസ്താവന.
യുക്രെയ്നിൽ വെടിനിർത്തൽ അംഗീകരിച്ചാലും ഒരു യു.എസ് ഉദ്യോഗസ്ഥൻ സമാധാന കരാർ 90 ശതമാനം പൂർത്തിയായി എന്ന് അവകാശപ്പെട്ടാലും ആ രാജ്യത്തിനുമേലുള്ള നമ്മുടെ കാവൽ ഉപേക്ഷിക്കാൻ അതൊരു ഒഴികഴിവായിരിക്കില്ല. എം.ഐ 16 മേധാവി ചൂണ്ടിക്കാണിച്ചതുപോലെ റഷ്യ എക്കാലവും നേരിടേണ്ട ഒരു ഭീഷണിയായി തുടരും -അവർ പറഞ്ഞു.
എം.ഐ 16ന്റെ സമീപകാല പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും സോവിയറ്റ് യൂനിയനെ നിരീക്ഷിക്കുന്നതായിരുന്നു. റഷ്യയിൽ നിന്നുള്ള ഭീഷണിയെക്കുറിച്ച് ബ്രിട്ടൻ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബ്രിട്ടീഷ് സമുദ്രാതിർത്തിക്ക് സമീപം ഒരു റഷ്യൻ സൈനിക കപ്പൽ കണ്ടതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞതിനെത്തുടർന്ന് ആക്രമണങ്ങളെക്കുറിച്ച് അടുത്തിടെ ആശങ്ക ഉയർന്നിരുന്നു.
സാഹചര്യം കൂടുതൽ അപകടകരമായിക്കൊണ്ടിരിക്കുന്നതിനാൽ, തങ്ങളുടെ രാജ്യത്തിനു വേണ്ടി പോരാടാൻ കൂടുതൽ ബ്രിട്ടീഷുകാർ തയ്യാറാകേണ്ടതുണ്ടെന്ന് ബ്രിട്ടന്റെ സായുധ സേനാ മേധാവിയും മുന്നറിയിപ്പു നൽകി. റഷ്യ ലോകത്തെ അനിശ്ചിതത്വത്തിന്റെ യുഗത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് എം.ഐ6 ചാര മേധാവിയുടെ പ്രസ്താവനക്കു പിന്നാലെയാണ് റിച്ചാർഡ് നൈറ്റന്റെ പരാമർശം. തന്റെ തൊഴിൽ ജീവിതത്തിൽ ഇതുവരെ ഉള്ളതിനേക്കാർ അപകടകരമാണ് സ്ഥിതിയെന്നും പ്രതികരിക്കാൻ നമ്മുടെ സായുധ സേനയെ ശക്തിപ്പെടുത്തുന്നതിനായി കാത്തുനിൽക്കാനാവില്ലെന്നും നൈറ്റൺ ഒരു പ്രസംഗത്തിൽ പറഞ്ഞു.
‘പ്രതിരോധത്തിനുള്ള ഒരു പുതിയ യുഗം എന്നാൽ നമ്മുടെ സൈന്യവും സർക്കാറും നമ്മുടെ അവസ്ഥയിൽ മുന്നേറുക എന്നല്ല, മറിച്ച് നമ്മുടെ മുഴുവൻ രാഷ്ട്രവും മുന്നേറുക എന്നാണ്’ എന്നും അദ്ദേഹം വ്യക്തമാക്കി. പതിവ് സേനക്കു പുറമെ, സജീവമായ കരുതൽ ശേഖരങ്ങളുടെയും കാഡറ്റുകളുടെയും എണ്ണത്തിൽ വലിയ വർധനവ് ഉദ്യോഗസ്ഥർ വിഭാവനം ചെയ്യുന്നുണ്ടെന്ന് നൈറ്റൺ പറഞ്ഞു.



