Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഭക്തർക്കുനേരെ സോപാനത്ത് പൊലീസിന്‍റെ ബലപ്രയോഗമെന്ന്​ പ​രാ​തി

ഭക്തർക്കുനേരെ സോപാനത്ത് പൊലീസിന്‍റെ ബലപ്രയോഗമെന്ന്​ പ​രാ​തി

ശ​ബ​രി​മ​ല: ക​ഠി​ന വ്ര​ത​മെ​ടു​ത്ത് മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു​നി​ന്ന് ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഭ​ക്ത​ർ​ക്കു​നേ​രെ സോ​പാ​ന​ത്ത് പൊ​ലീ​സി​ന്‍റെ ബ​ല​പ്ര​യോ​ഗ​മെ​ന്ന്​ ആ​രോ​പ​ണം. പ​തി​നെ​ട്ടാം​പ​ടി​യി​ലും തി​രു​ന​ട​ക്ക്​ മു​ന്നി​ലു​ട​മ​ക്കം ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ചി​ല​ർ ബ​ല​പ്ര​യോ​ഗം ന​ട​ത്തു​ന്ന​താ​യാ​ണ്​​ പ​രാ​തി.

തീ​ർ​ഥാ​ട​ക​സൗ​ഹൃ​ദ സ​മീ​പ​ന​മൊ​രു​ക്ക​ണ​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി​യു​ടെ ക​ർ​ശ​ന നി​ർ​ദേ​ശം നി​ല​നി​ൽ​ക്കെ​യാ​ണ് ഇ​ത്. സ​ന്നി​ധാ​ന​ത്ത് പൊ​ലീ​സി​ന്‍റെ മൂ​ന്നാം ബാ​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ചു​മ​ത​ല​യേ​റ്റി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ​രാ​തി​ക​ൾ ഏ​റി​യ​ത്. ആ​ദ്യ ബാ​ച്ചി​ന്‍റെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് കാ​ര്യ​മാ​യ പ​രാ​തി​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല.

പ്രാ​യാ​ധി​ക്യം ഏ​റി​യ തീ​ർ​ഥാ​ട​ക​രോ​ട്​ പോ​ലും പ​രു​ഷ​മാ​യാ​ണ്​ പെ​രു​മാ​റു​ന്ന​തെ​ന്നാ​ണ്​ ആ​ക്ഷേ​പം. അ​ന്ത​ർ​സം​സ്ഥാ​ന തീ​ർ​ഥാ​ട​ക​ർ​ക്ക് നേ​രെ​യാ​ണ് ബ​ല​പ്ര​യോ​ഗം ഏ​റെ​യും ന​ട​ക്കു​ന്ന​ത്. പ​തി​നെ​ട്ടാം​പ​ടി​യി​ൽ ഡ്യൂ​ട്ടി​യി​ലു​ള്ള പൊ​ലീ​സു​കാ​രെ സം​ബ​ന്ധി​ച്ചും പ​രാ​തി​യു​ണ്ട്. ചി​ല പൊ​ലീ​സു​കാ​ർ പി​ടി​ച്ചു​ത​ള്ളു​ന്ന​ത് മൂ​ലം തീ​ർ​ഥാ​ട​ക​ർ കൊ​ടി​മ​ര​ച്ചു​വ​ട്ടി​ലേ​ക്ക് നി​ല​തെ​റ്റി വീ​ഴാ​റു​ണ്ട്. ഇ​തി​നെ​തി​രെ തീ​ർ​ഥാ​ട​ക​ർ പൊ​ലീ​സി​നെ​തി​രെ ആ​ക്രോ​ശി​ക്കു​ന്ന​തും പ​തി​വ് കാ​ഴ്ച​യാ​ണ്. ന​ട​യു​ടെ മു​ന്നി​ൽ​നി​ന്ന്​ ബ​ല​മാ​യി ത​ള്ളി​നീ​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. ​ൈഫ്ല​ഓ​വ​ർ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ പോ​ലും മ​തി​യാ​യ ദ​ർ​ശ​ന സൗ​ക​ര്യ​മൊ​രു​ക്കാ​ൻ പൊ​ലീ​സ് ത​യാ​റാ​കു​ന്നി​ല്ലെ​ന്നും പ​റ​യു​ന്നു.

ക​ഴി​ഞ്ഞ മ​ണ്ഡ​ല​കാ​ല​ത്ത് സ​മാ​ന പ​രാ​തി ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് അ​ത്ത​ര​ക്കാ​രെ സോ​പാ​ന ഡ്യൂ​ട്ടി​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കു​ന്ന​ത​ട​ക്കം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു. ഒ​രു​വി​ഭാ​ഗം പൊ​ലീ​സു​കാ​ർ കാ​ട്ടു​ന്ന തെ​റ്റാ​യ ന​ട​പ​ടി​ക​ൾ​ക്ക് മു​ഴു​വ​ൻ പൊ​ലീ​സു​കാ​രും പ​ഴി​കേ​ൾ​ക്കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments