ഇന്ത്യയുടെ മിസൈൽ മാൻ ഡോ. എ പി ജെ അബ്ദുൽ കലാം വിട പറഞ്ഞിട്ട് ഇന്നേക്ക് എട്ട് വർഷം (APJ Abdul Kalam Death Anniversary) . ഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ചക്കും, രാഷ്ട്രത്തിന്റെ യുവതയുടെ സമ്പൂർണ വികാസത്തിനും വിലമതിക്കാനാവാത്ത സംഭാവനകൾ അദ്ദേഹം നൽകി. കുരുന്നുകളെ സ്വപ്നം കാണാൻ പഠിപ്പിച്ച ശാസ്ത്രജ്ഞൻ.
ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു എ.പി.ജെ. അബ്ദുൽ കലാം. പ്രശസ്തനായ മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം , ബഹിരാകാശഗവേഷണകേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു.
മികച്ച അധ്യാപകൻ, ഗവേഷകൻ, എഴുത്തുകാരൻ ഇങ്ങനെ നിരവധി വിശേഷണങ്ങൾ വേറെമുണ്ട്.
ജനിച്ച ചുറ്റുപാടുകൾ ഒരിക്കലും ജീവിതത്തിൽ പിന്നോട്ട് വലിക്കുന്ന ഘടകമാകരുതെന്ന് ഉദ്ഘോഷിച്ച ദീർഘ വീക്ഷണമുള്ള അപൂർവ പ്രതിഭയായിരുന്നു അബ്ദുൽ കലാം .
എപിജെ അബ്ദുൽ കലാമിന്റെ ചില പ്രധാനപ്പെട്ട വാചകങ്ങൾ…
‘എല്ലാവർക്കും ഒരേപോലെ കഴിവുണ്ടായിരിക്കണമെന്നില്ല, പക്ഷേ നമ്മുടെ കഴിവുകൾ വികസിപ്പിക്കാനുള്ള അവസരം നമുക്കെല്ലാവർക്കും ഒരുപോലെയാണ്…’
ശാസ്ത്രം ദൈവത്തോടടുക്കാനുള്ള വഴി മാത്രം.’
”സ്വപ്‌നം കാണുക, ഊർജ്ജത്തോടെ പ്രവർത്തിക്കുക.”
‘സ്വപ്‌നങ്ങളും ലക്ഷ്യങ്ങളുമില്ലാത്തത് കുറ്റമാണ്.’
”വലിയ സ്വപ്‌നാടകരുടെ വലിയ സ്വപ്‌നങ്ങൾ എപ്പോഴും വിജയത്തിലെത്തിയിട്ടുണ്ട്.”
‘കഠിനാധ്വാനത്തിലൂടെ മാത്രമേ വിജയം നേടാനാവു.”
‘ഒരു സ്വപ്‌നം യാഥാർത്ഥ്യമാക്കുന്നതിന് മുമ്പ് നിങ്ങൾക്ക് അത് സ്വപ്‌നം കാണാൻ കഴിയണം.’
‘നിങ്ങൾ പിറന്നത് ചിറകുകളോടെയാണ്, അതിനാൽത്തന്നെ നിലത്തിഴയാതെ ആ ചിറകുകൾ ഉപയോഗിച്ച് പറന്നുയരാൻ പഠിക്കുക’.
‘മനുഷ്യന് അവന്റേതായ എല്ലാ ബുദ്ധിമുട്ടുകളും ജീവിതത്തിൽ ഉണ്ടായിരിക്കുകതന്നെ വേണം. കാരണം വിജയം ആസ്വദിക്കുന്നഘട്ടത്തിൽ ആ ഓർമകൾ അത്യാവശ്യമാണ്’.
‘ചിന്തയായിരിക്കണം നിങ്ങളുടെ മൂലധനം, ജീവിതത്തിൽ എത്രമാത്രം ഉയർച്ച താഴ്ചകൾ നേരിടുന്നു എന്നത് ഒരു പ്രശ്‌നമേയല്ല… ‘