Wednesday, November 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുഖ്യമന്ത്രിക്കെതിരെ കെ.എസ്.യു പ്രതിഷേധം: മാധ്യമപ്രവർത്തകക്കെതിരെ കേസെടുത്തു

മുഖ്യമന്ത്രിക്കെതിരെ കെ.എസ്.യു പ്രതിഷേധം: മാധ്യമപ്രവർത്തകക്കെതിരെ കേസെടുത്തു

കൊച്ചി: മുഖ്യമന്ത്രിക്കു നേരെ കെ.എസ്.യു പ്രവർത്തകർ ഷൂ എറിഞ്ഞ കേസിൽ മാധ്യമപ്രവർത്തക്കെതിരെ കേസെടുത്തു. 24 ന്യൂസിലെ കൊച്ചി റിപ്പോർട്ടർ വി.ജി. വിനീതയെ അഞ്ചാം പ്രതിയാക്കിയാണ് കുറുപ്പംപടി പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ കെ.എസ്.യു പ്രവർത്തകർ ഷൂ എറിഞ്ഞ സംഭവം വിനീത റിപ്പോർട്ട് ചെയ്തിരുന്നു. ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നേരത്തേ പൊലീസ് മാധ്യമപ്രവർത്തകക്ക് നോട്ടീസ് നൽകിയിരുന്നു. ഐപിസി 120(ബി), 283, 308, 353, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് വിനീതയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികൾക്കെതിരെ നിലനിൽക്കില്ലെന്ന് കോടതി വിലയിരുത്തിയ അതേ വകുപ്പുകളാണ് നിലവിൽ മാധ്യമപ്രവർത്തകയ്ക്കെതിരെ കുറുപ്പംപടി സിഐയും ചുമത്തിയിരിക്കുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments