പത്തനംതിട്ട: യൂത്ത് കോൺഗ്രസ് പ്രവർത്തകർ എപ്പോഴും സേവന സജ്ജരായിരിക്കണമെന്ന് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി. ശബരിമല തീർത്ഥാടകർക്കായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിക്കുന്ന ഹെൽപ്പ് ഡസ്ക്ക് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.അയ്യപ്പഭക്തർക്കായി ഒരുക്കിയ ചുക്കുകാപ്പി, ലഘുഭക്ഷണ വിതരണത്തിലും അബിൻ വർക്കി പങ്കാളിയായി.
സംസ്ഥാന സെക്രട്ടറി നഹാസ്പത്തനംതിട്ട, കെ.എസ്.യു സംസ്ഥാന കൺവീനർ തൗഫീക്ക് രാജൻ, ന്യൂനപക്ഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അംജിത് അടൂർ, ഹെൽപ്പ് ഡസ്ക്ക് കോ-ഓർഡിനേറ്റർമാരായ അസ്ലം.കെ.അനൂപ്, കാർത്തിക് മുരിംഗമംഗലം, അഖിൽ സന്തോഷ്,ഷാനി കണ്ണംങ്കര,അജ്മൽ അലി,സുധീഷ് പൊതിയിപ്പാട് എന്നിവർ പ്രസംഗിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി, സെക്രട്ടറി നഹാസ്പത്തനംതിട്ട എന്നിവരുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന്ഹെൽപ്പ് ഡസ്ക്കിൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. ഹെൽപ്പ് ഡസ്ക്കിൻ്റെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്താനും മെഡിക്കൽ ക്യാമ്പ് ഉൾപ്പടെയുള്ള പരിപാടികൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു