Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവിദേശജോലി ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം; കുറഞ്ഞ ചെലവിൽ ഐഇഎൽടിഎസ്, പുതിയ ബാച്ചിൽ ഇപ്പോൾ അപേക്ഷിക്കാം

വിദേശജോലി ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം; കുറഞ്ഞ ചെലവിൽ ഐഇഎൽടിഎസ്, പുതിയ ബാച്ചിൽ ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: നോർക്ക  ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്  ഫോറിൻ  ലാഗ്വേജില്‍ (N.I.F.L) ആരംഭിക്കുന്ന പുതിയ  IELTS (International English Language Testing System)  (ONLINE/OFFLINE) ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ  പ്രൊഫഷണലുകൾക്കും  അപേക്ഷിക്കാവുന്നതാണ്. കോഴ്സ് വിജയകരമായി പൂർത്തിയാകുന്ന  നഴ്സിംഗ് പ്രൊഫഷണലുകൾക്ക് നോര്‍ക്ക റൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും.

IELTS ഓഫ്‌ലൈൻ ബാച്ചുകളുടെ കോഴ്സ് ദൈർഘ്യം 2 മാസവും ഓൺലൈൻ ബാച്ചുകളുടെ കോഴ്സ് ദൈർഘ്യം 1 മാസവുമായിരിക്കും. തിങ്കൾ മുതൽ വെള്ളി വരെയാണ് ക്ലാസുകൾ. ഓൺലൈൻ ബാച്ച് രാവിലെ 7 മുതൽ 9 വരെ അല്ലെങ്കിൽ വൈകിട്ട് 7 മുതൽ 9 വരെയും ആണ്. ഓഫ് ലൈൻ ബാച്ച് രാവിലെ  9 മുതൽ  11 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. മുൻകാല IELTS പരീക്ഷയിൽ ഓവറോൾ 6. 5 ലഭിച്ചവർക്ക് മാത്രമായിരിക്കും  ഓൺലൈൻ അഡ്മിഷന്‍. 

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോര്‍ക്ക -റൂട്ട്സിന്റെയോ, എന്‍.ഐ.എഫ്.എല്ലിന്റെയോ വെബ്ബ്സൈറ്റുകളായ  www.norkaroots.org,  www.nifl.norkaroots.org   സന്ദർശിച്ച്  അപേക്ഷ നല്‍കാവുന്നതാണ്.  ഓഫ്‌ലൈൻ പഠിക്കുന്ന ബി.പി.എൽ, എസ്. സി, എസ്. ടി  വിഭാഗങ്ങളിൽ ഉൾപ്പെട്ട നഴ്സിംഗ് പ്രൊഫെഷനലുകൾക്ക് പഠനം പൂർണമായും സൗജന്യമായിരിക്കും. ഓഫ്‌ലൈൻ പഠിക്കുന്ന എ.പി.എൽ  വിഭാഗങ്ങൾക്കും നഴ്സിംഗ് ഇതര പ്രൊഫെഷനലുകളിൽ ഉൾപ്പെട്ടവർക്കും 25% ഫീസ്‌ സബ്സിഡി തുകയായ 4425 രൂപ അടയ്‌ക്കേണ്ടതാണ്. IELTS ഓൺലൈൻ പഠിക്കാൻ താല്പര്യമുള്ള എല്ലാ വിദ്യാർത്ഥികളും 25% ഫീസ്‌ സബ്സിഡി തുകയായ 4425 രൂപ അടയ്‌ക്കേണ്ടതാണ്.  

തിരുവനന്തപുരം തൈയ്ക്കാട് മേട്ടുകടയില്‍ പ്രവർത്തിക്കുന്ന എന്‍.ഐ.എഫ്.എല്‍ സെന്ററിലാണ് ഓഫ്ലൈന്‍ ക്ലാസ്സ്. കൂടുതൽ വിവരങ്ങൾക്ക് +91-7907323505 എന്ന മൊബൈല്‍ നമ്പറിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com