Friday, December 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവിസ്കോൺസിനിൽ ശ്വാസകോശ രോഗ ബാധ: രണ്ട് കുട്ടികൾ മരിച്ചു

വിസ്കോൺസിനിൽ ശ്വാസകോശ രോഗ ബാധ: രണ്ട് കുട്ടികൾ മരിച്ചു

പി.പി ചെറിയാൻ

മാഡിസൺ: അമേരിക്കയിലെ വിസ്കോൺസിൻ സംസ്ഥാനത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ബാധിച്ച് രണ്ട് കുട്ടികൾ മരിച്ചതായി ആരോഗ്യ വകുപ്പ് (DHS) സ്ഥിരീകരിച്ചു. ഈ സീസണിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ കുട്ടികളുടെ മരണമാണിത്.

ഒരു കുട്ടി കോവിഡ്-19 (COVID-19) ബാധിച്ചും മറ്റേ കുട്ടി ഇൻഫ്ലുവൻസ (Influenza) ബാധിച്ചുമാണ് മരിച്ചത്. വൈറസ് രോഗങ്ങൾ ഗൗരവകരമാകാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് എപ്പിഡെമിയോളജിസ്റ്റ് ടോം ഹോപ്റ്റ് അറിയിച്ചു.

രോഗം തടയാൻ വാക്സിനേഷൻ എടുക്കുക, കൈകൾ ഇടയ്ക്കിടെ കഴുകുക, അസുഖമുള്ളപ്പോൾ വീട്ടിൽ തന്നെ കഴിയുക, മാസ്ക് ധരിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ അധികൃതർ നൽകിയിട്ടുണ്ട്.

ഇൻഷുറൻസ് ഇല്ലാത്തവർക്കായി പ്രത്യേക വാക്സിനേഷൻ പ്രോഗ്രാമുകളും സർക്കാർ ഒരുക്കിയിട്ടുണ്ട്.

ക്രിസ്മസ്, പുതുവത്സര അവധിക്കാലം അടുത്തിരിക്കെ രോഗവ്യാപനം കൂടാൻ സാധ്യതയുള്ളതിനാൽ മാതാപിതാക്കൾ കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അഭ്യർത്ഥിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments