വാഷിംഗ്ടണ്‍ : വൈറ്റ് ഹൗസിന് പുറത്തുള്ള സുരക്ഷാ ഗേറ്റിലേക്ക് കാര്‍ ഇടിച്ചുകയറ്റിയതിന് പിന്നാലെ ഒരാളെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാത്രി ഏകദേശം 10:37 നായിരുന്നു സംഭവം. ആര്‍ക്കും പരുക്കേറ്റിട്ടില്ല. കാര്‍ കസ്റ്റഡിയിലെടുത്ത് പരോശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
‘യുഎസ് സീക്രട്ട് സര്‍വീസ് യൂണിഫോംഡ് ഡിവിഷന്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ആ വ്യക്തിയെ അറസ്റ്റ് ചെയ്തു, വാഹനം സീക്രട്ട് സര്‍വീസും മെട്രോപൊളിറ്റന്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റും പരിശോധിച്ച് സുരക്ഷിതമാണെന്ന് കണ്ടെത്തി,’ – യുഎസ് സീക്രട്ട് സര്‍വീസ് പ്രസ്താവനയില്‍ പറഞ്ഞു.



