Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസിഐഎസ്എഫിനെ നിന സിം​ഗ് നയിക്കും; കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്ത് അഴിച്ചുപണിസിആർപിഎഫ് ഡയറക്ടർ ജനറലായി അനീഷ്...

സിഐഎസ്എഫിനെ നിന സിം​ഗ് നയിക്കും; കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്ത് അഴിച്ചുപണിസിആർപിഎഫ് ഡയറക്ടർ ജനറലായി അനീഷ് ദയാലിനെ നിയമിച്ചു

ന്യൂഡൽഹി: കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്ത് പുതിയ മേധാവികളെ നിയോ​ഗിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സിഐഎസ്എഫിനെ ഇനി ബിഹാർ സ്വദേശിയായ നിന സിം​ഗ് നയിക്കും. ഈ സ്ഥാനത്തേക്ക് എത്തുന്ന് ആദ്യ വനിതാ ഉദ്യോ​ഗസ്ഥയാണ് നിന. 1989 ബാച്ചില രാജസ്ഥാൻ കേഡറിലെ ഐപിഎസ് ഓഫീസറാണ് നിന സിം​ഗ്.

സിആർപിഎഫ് ഡയറക്ടർ ജനറലായി അനീഷ് ദയാലിനെ നിയമിച്ചു. ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് മേധാവിയായിരിക്കെയാണ് അനീഷ് ദയാലിന്റെ നിയമനം. രാഹുൽ രാസ്​ഗോത്രയാണ് ഐടിബിപിയുടെ പുതിയ ഡയറക്ടർ ജനറൽ. വിവേക് ശ്രീവാസ്തവയെ ഫയർ സർവീസ് സിവിൽ ഡിഫൻസ് ഹോം ​ഗാർഡ്സ് ഡയറക്ടർ ജനറലായും നിയമിച്ച് ഉത്തരവായി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com