സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പൽ നാവികസേന മോചിപ്പിച്ചു. മത്സ്യബന്ധന ഇറാനിയൻ കപ്പലാണ് കടൽകൊള്ളക്കാർ ബന്ദിയാക്കിയത്. ഇന്ത്യയുടെ യുദ്ധകപ്പലായ INS സുമിത്രയുടെ നേതൃത്വത്തിലുള്ള രക്ഷ ദൗത്യമാണ് വിജയിച്ചത്.
ഇന്ന് രാവിലെയോടെ ആണ് കപ്പൽ മോചിപ്പിക്കാനുള്ള ദൗത്യം നാവിക സേന ആരംഭിച്ചത്. കൊച്ചിയിൽ നിന്നും 700 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം നടന്നത്. കപ്പലിനൊപ്പം 17 ജീവനക്കാരെയും നാവിക സേന കൊള്ളക്കാരിൽ നിന്നും മോചിപ്പിച്ചു.
ഐ.എൻ.എസ് സുമിത്രയിലെ ധ്രൂവ് ഹെലികോപ്ടർ ഉപയോഗിച്ചു കപ്പൽ വളഞ്ഞായിരുന്നു ദൗത്യത്തിന്റെ തുടക്കം. സോമാലിയയുടെ കിഴക്കൻ തീരത്ത് പെട്രോളിംഗ് നടത്തുകയായിരുന്ന ഐഎൻഎസ് സുമിത്രയ്ക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ ഉണ്ടായത്.