Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅപകടത്തിൽപെട്ടവരുടെ ബന്ധുക്കൾക്ക് ചെന്നൈ-ഭുവനേശ്വർ പ്രത്യേക ട്രെയിൻ; ബുക്ക് ചെയ്യാൻ ഹെൽപ് ലൈൻ നമ്പറുകൾ

അപകടത്തിൽപെട്ടവരുടെ ബന്ധുക്കൾക്ക് ചെന്നൈ-ഭുവനേശ്വർ പ്രത്യേക ട്രെയിൻ; ബുക്ക് ചെയ്യാൻ ഹെൽപ് ലൈൻ നമ്പറുകൾ

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ പെട്ടവരുടെ ബന്ധുക്കൾക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചു. ചെന്നൈയിൽ നിന്ന് ഭുവനേശ്വറിലേക്കാണ് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചിട്ടുള്ളത്. പുറപ്പെടുന്ന സമയം തീരുമാനിച്ചിട്ടില്ല. ഹെൽപ് ലൈൻ നമ്പറുകളിൽ വിളിച്ച് സീറ്റ് ബുക്ക് ചെയ്യാം. 044 25330952, 044 25330953, 044 25354771.

ട്രെയിൻ അപകടത്തെ  തുടർന്നുള്ള മരണം 280ലെത്തിയിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയെന്ന് റിപ്പോർട്ടുണ്ട്. ആയിരത്തിലേറെ ആളുകൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. ചികിത്സയിൽ കഴിയുന്ന പലരുടെയും നില അതീവ ​ഗുരുതരമായി തുടരുന്നു. ഒരു കോച്ചിനകത്ത് ഇനിയും രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടില്ല. ഇതിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നും സംശയമുണ്ട്. സംഭവത്തെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. അപകടത്തിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടക്കുന്നുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. 

അപകടത്തിൽ പെട്ടവർക്ക് എല്ലാ സഹായവും നൽകും. എയിംസ് ആശുപത്രികളിലടക്കം സജ്ജീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ മുഴുവൻ ശ്രദ്ധയും രക്ഷാപ്രവർത്തനത്തിലാണെന്നും മന്ത്രി പറഞ്ഞു. ട്രെയിൻ ഗതാഗതം വേഗത്തിൽ പുന:സ്ഥാപിക്കും. അന്വേഷണത്തെ കുറിച്ച് പറയുന്നത് ഇപ്പോൾ ഉചിതമാകില്ല. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കും. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി അശ്വിനി വൈഷ്ണവ് വിശദമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com