അടൂർ : അടൂർ വൈസ്മെൻ ക്ലബ്ബിന്റെ അൻപതാം വാർഷികം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക് ഗവർണറായി ബിനു വാര്യത്തും ഡിസ്ട്രിക്ട് സെക്രട്ടറിയായി അലക്സ് പി. മാത്യു, ഡിസ്ട്രിക്ട് ട്രഷററായി ലിസൺ ജോർജും ഡിസ്ട്രിക്ട് വൈസ് ലീഗ്സ് കോ ഓർഡിനേറ്ററായി അനോവ മെറിൻ കുര്യന്യം ക്ലബ് പ്രസിഡന്റായി ഡോ. തോമസ് ജോർജും സെക്രട്ടറിയായി ജോർജ് തോമസും ട്രഷററായി സുനേഷ് ഫിലിപ്പും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
റീജനൽ ഡയറക്ടർ അഡ്വ. ജേക്കബ് വർഗീസ്, റീജണൽ ഡയറക്ടർ ഇലക്ട് ഫ്രാൻസിസ് ഏബ്രഹാമും സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. റീജനൽ പദ്ധതിയായ കിഡ്നി കെയറിന്റെ ഉദ്ഘാടനം റീജണൽ ഡയറക്ടർ ജേക്കബ് മാത്യു നിർവഹിച്ചു. എബി തോമസ്, തോമസ് ജോൺ, ഷാജി മാത്യു, സാംസൺ ഐസക്, സൂസി മാത്യു, എം. എ സ്, ജോൺസൺ, ബിനോയ് യോഹന്നാൻ, സി.ടി. കോശി, സാബു കോശി, ഷെല്ലി ബേബി, ജിജോ ജോൺ, ഫിലിപ്പോസ്, സ്മിത, സാറ പടിയറ എന്നിവർ പ്രസംഗിച്ചു.