Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകാട്ടുപോത്തിന്റെ ആക്രമണം: വിവാദങ്ങൾ അനാവശ്യം ; കെസിബിസി യുടെ നിലപാട് പ്രകോപനപരം: വനം മന്ത്രി എ...

കാട്ടുപോത്തിന്റെ ആക്രമണം: വിവാദങ്ങൾ അനാവശ്യം ; കെസിബിസി യുടെ നിലപാട് പ്രകോപനപരം: വനം മന്ത്രി എ കെ ശശീന്ദ്രൻ

കോഴിക്കോട് : കണമലയിലെ കാട്ടുപോത്ത് വിഷയത്തിൽ കെസിബിസിക്കെതിരെ വനംമന്ത്രി എ കെ ശശീന്ദ്രൻ. കെസിബിസിയുടെ നിലപാട് പ്രകോപനപരമാണ്. വെടിവെക്കാനുള്ള കളകട്റുടെ ഉത്തരവിൽ തെറ്റില്ലെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. പോത്തിനെ കൊല്ലണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് നാട്ടുകാർ. വനംവകുപ്പ് കാട്ടുപോത്തിനായി തെരച്ചിൽ തുടരുകയാണ്. കെസിബിസിയുടെ നിലപാട് പഴയ പാരമ്പര്യത്തിന് ചേർന്നതല്ല. ശാന്തിയും സമാധാനവും നടപ്പാക്കിയിരുന്ന പ്രസ്ഥാനം പാരമ്പര്യം കാക്കണം. മരിച്ചു പോയവരെ വച്ച് വിലപേശുകയാണ് ചിലർ. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. വന്യ ജീവി ആക്രമണങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് സംശയമാണെന്ന് കഴിഞ്ഞ ദിവസം കെസിബിസി പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ക്ലിമ്മീസ് പ്രതികരിച്ചിരുന്നു.

എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ട സംഭവത്തിലുണ്ടായ വിവാദങ്ങൾ അനാവശ്യമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടപ്പോൾ കലക്ടർ സ്വീകരിച്ച നടപടികളോട് വനം വകുപ്പിന് വിയോജിപ്പില്ല. സാഹചര്യങ്ങൾക്കനുസരിച്ച് നിയമപരമായി പ്രവർത്തിക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നത്. അരിക്കൊമ്പനെ മയക്കു വെടിവെച്ചതിനെ ചോദ്യം ചെയ്ത ഹർജികൾ കോടതിയിലേക്ക് പോയി. കോടതിയുടെ ഉത്തരവിനെ വെല്ലുവിളിക്കാൻ വനം വകുപ്പിന് കഴിയില്ല. കാട്ടുപോത്ത് വിഷയത്തിലും ആരെങ്കിലും കോടതിയിൽ പോയേക്കും. കാട്ടുപോത്തിനെ മയക്കു വെടിവയ്ക്കുന്നത് ആരെങ്കിലും തടസപെടുത്തിയേക്കാം. മരിച്ചു പോയവരെ വച്ച് വിലപേശുന്ന ചിലർ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു. ചില സംഘടനകൾ നടത്തുന്ന ആ രീതി ശരിയല്ലെന്നും മന്ത്രി പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments